Saturday, August 29, 2009

വഞ്ചിപ്പാട്ട്‌



പായിപ്പാട്‌ വള്ളംകളി ഞങ്ങള്‍ ചെറുപ്പത്തില്‍ പാടിക്കളിച്ചിരുന്ന വഞ്ചിപ്പാട്ടിന്റെ ഒരു വരി

സിനിമയില്‍ ഒന്നും കേള്‍ക്കുന്ന രീതിയിലല്ല ആ പാട്ട്‌

Tuesday, August 25, 2009

ഓണപ്പാട്ട്‌

ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്.

എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ.

അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

അപ്പോള്‍ ഹാപ്പി ഓണം

Monday, August 24, 2009

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ



കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കരുണാസാഗരാ

കണ്ണിനു കണ്ണായ കണ്ണാ കണ്ണാ
ഗുരുവായൂരമരുന്ന കണ്ണാ

കരതാരില്‍ വിലസുന്ന മുരളീ -ഗാന
സ്വരഗംഗയില്‍ മുങ്ങിയൊഴുകാന്‍
കൊതികൊള്ളുമടിയന്റെയുള്ളില്‍
കുടികൊള്ളണെ നാഥനെന്നും

അറിവിന്റെയറിവാകുമമൃതം
അകതാരിലുളവായി നിറയാന്‍
അവിവേകിയടിയങ്കലൊരുനാള്‍
കൃപചെയ്യണെ നാഥഭഗവാന്‍

Saturday, August 22, 2009

"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."




കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതെന്താണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ..

എഴുതിയത് ജയകൃഷ്ണന്‍ കാവാലം