പഥികന് ശിലായുഗ കവിത എഴുതിയതു കണ്ടപ്പോള്‍ ഒരാഗ്രഹം ഒരു ശിലായുഗഗായകനാകാന്‍.
അതു ദാ ഇങ്ങനെ ഒപ്പിച്ചു.
അണ്ണാക്കു വലിച്ചു കീറിയുള്ള പാട്ടായതു കൊണ്ട് മുഴുവനാക്കാന്‍ ധൈര്യം വന്നില്ല.
ആദ്യം അതു മറ്റൊരു രീതിയില്‍ ഈണം ചെയ്തു അത് ഇതിലൊക്കെ വളരെ കുളം ആയതു കൊണ്ട് പുറത്തു കാണിക്കുന്നില്ല ഹ ഹ ഹ :)
വരികള്‍ ഇപ്രകാരം
നിലാവിനെ സ്നേഹിച്ച പെൺകൊടി നീ
നിശയുടെ മാറിലെ ശാരിക നീ
ജീവന്റെജീവനിലൂട്ടി വളർത്തിയൊ-
രോമൽക്കിനാവിലെ നായിക നീ
എന്റെ ഓമൽകിനാവിലെ നായിക നീ
(നിലാവിനെ സ്നേഹിച്ച ...) - 1
എന്റെ പാഴ്ജീവനിൽ തേനും വയമ്പുമായ്
നിന്റെയീ സ്നേഹം വിതുമ്പെ ,
വിണ്ണിലെ ഗന്ധർവ്വകിന്നരർ കൺചിമ്മി
എന്നിലസൂയാർത്തരാകെ ,
ഒരു മാത്ര കൂടിയാ മധുരമാം നൊമ്പര
മോർത്തു ഞൻ ധന്യനാകട്ടെ ..
എന്റെ കിനാക്കളിൽ ഞാനലിയട്ടെ
(നിലാവിനെ സ്നേഹിച്ച ...) - 1