Sunday, April 22, 2018

മാധവ മാമവ ദേവാ


മാധവ മാമവ ദേവാ കൃഷ്ണാ

യാദവകൃഷ്ണാ യദുകുലകൃഷ്ണാ

സാധുജനാധാര സർവഭൗമാ
മാധവ മാമവ ദേവാ

അംബുജനാധാര കംബുശുഭഗ്രീവ
ബിംബാധരാ ചന്ദ്രബിംബാനനാ
ചാമ്പേയ നാസാഗ്രേ രത്നസുമൗക്തിക
ശാരദചന്ദ്രജനിജവദനാ


Wednesday, July 26, 2017

ശബരിപീഠം ലക്ഷ്യമാക്കി

This is a devotional song on Svami Ayyappa, written by Sreesobhin in 2007. I had tuned and sung it many times in Ayyappa bhajans.
Now I have made a video incorporating my sons malachavittal from Bilaspur Ayyappa Temple
ശ്രീശോഭിൻ എന്ന ബ്ലോഗർ എഴുതിയ ഒരു ഭക്തിഗാനം ആണ്‌ ഇത്.
അന്ന് സംഗീതം ചെയ്ത് വച്ചിരുന്നു, പല പല വേദികളിലും പാടിയതാണ്‌.
http://lalithaganam.blogspot.in/2008/02/blog-post_17.html
എന്റെ മകൻ മഹേശ് കെട്ടു നിറച്ചു പോകുന്ന ഒരു വിഡിയൊ ഉണ്ടായിരുന്നു അതും ചേർത്ത് ദാ ഇവിടെ
ബിലാസ്പുരിലെ അയ്യപക്ഷേത്രം ആണു വേദി

FB Link https://www.facebook.com/sankaranarayana.panicker/posts/1622755517736890


Wednesday, July 5, 2017


Bhajan at Lafarge Cements during Ayyappa Pooja  he muraLiidhara

Bhajan two at lafarge Cements   Mahamnthra he

Every Year Ayyappa Pooja is celebrated  along with Bhajans at Lafarge Cements, from the year I joined there - 2005

This is one such occasion where my Friend Mr I S Tiwari is singing along with us. Hear and enjoy

Tuesday, July 4, 2017

വൃന്ദാവനസഞ്ചാരീ.


2010 ൽ ചെയ്ത ഒരു പാതകം ആണിത്.
കേട്ടപ്പോൾ കാളമൂത്രം പോലെ എന്നഭിപ്രായം എനിക്കു തന്നെ തോന്നിയതു കൊണ്ട് ഇതു വരെ പുറം ലോകം കാണിച്ചില്ല.

പക്ഷെ ഇനി നന്നാവാനുള്ള യോഗം ഒന്നും കാണാത്തതു കൊണ്ട്  ശിക്ഷ നിങ്ങൾക്കു കൂടി ഇരിക്കട്ടെ എന്നു വച്ചു

ഏതായാലും ഇപ്പോഴത്തെ ഭരണത്തിന്റത്രയും അപകടം ഇല്ല എന്നു വിചാരിച്ചങ്ങ് പോസ്റ്റുകയാ

ചെറിയതായി ഒന്നു പേടിപ്പിച്ചാൽ മാത്രം മതി, കേട്ടൊ ഒതുങ്ങിക്കോളും

സ്വരം ഒക്ക് ചേർത്തു പാടാനുള്ള ഒരാഗരഹ്ം നടപ്പിലാക്കിയതാ :)


എഴുതിയത് നമ്മുടെ ചന്ദ്രകാന്തം - ഗാനൻ ജിയുടെ mrs

Friday, August 19, 2016

ഒരു പാട്ട് ചുമ്മാ പഠിപ്പിക്കാനുള്ള ശ്രമം

<

 ഇനി നമുക്ക് ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം എന്ന് ശ്രദ്ധിക്കാം 

വളരെ എളുപ്പമായ ഒരു പഴയ ഗാനം തന്നെ  ഇതിനായി എടുക്കാം 


ജീനാ യഹാം 

മർനാ യഹാം 
ഇസ്കെ സിവാ 
ജാനാ കഹാം 




ഇതിൽ “ജീനാ യഹാം” 

 നമ്മുടെ സ്വരങ്ങൾ വച്ച് നോക്കുമ്പോൾ, ഒരു കട്ട ശ്രുതിയിൽ വായിച്ചാൽ - സ മ(ശുദ്ധമധ്യമം) പ ധ(ശുദ്ധധൈവതം) 

താളമോ വൺ  ടൂ  ത്രീ - വൺ  ടൂ  ത്രീ 


വൺ    ടൂ    ത്രീ  -   വൺ    ടൂ     ത്രീ 

ജീ      നാ    യ       ഹാ     -       - 

ഇങ്ങനെയായിരിക്കും വായിക്കുക 


ഇത് പാശ്ചാത്യരീതിയിൽ നോക്കിയാൽ 


C F G Ab  എന്ന സ്വരങ്ങൾ അല്ലെ? 


F minor chord  ന്റെ Second Inversion   പറഞ്ഞ ഭാഗം നോക്കുക 


Root chord - F G#(Ab) C 

First Inversion - Ab C F 
Second Inversion C F G#(Ab) 

അതായത് താളത്തിന്റെ ആദ്യത്തെ രണ്ടു measure കളിൽ വായിക്കുന്ന melody  F minor chord അടിസ്ഥാനത്തിൽ ആണ്‌ 


അതിനാൽ ഇടത് കൈ കൊണ്ട് ഒരല്പം മാധുര്യം പകരുവാൻ F Minor Scale കൂട്ടത്തിൽ ചേർക്കാം 


പൗരസ്ത്യരീതിൽ സ പ സ  ആണല്ലൊ Scale 


ഇവിടെ F scale വായിക്കുമ്പോൾ മ സ മ അഥവാ F C F താഴത്തെ സ്ഥായിയിൽ വായിക്കണം 


അതെല്ലാം കൂടി ഒന്നിച്ചു വേണ്ട അതിനെ ഒന്നു മുറിക്കുക 


താളത്തിന്റെ വൺ ടൂ ത്രീ  ക്കനുസരിച്ച് 


വൺ  ഇനൊപ്പം ആദ്യത്തെ F  വായിക്കുക 


ടൂ വിനൊപ്പവും  ത്രീയ്ക്കൊപ്പവും ബാക്കി C F ഒന്നിച്ചു വായിക്കുക 


കുട്ടികൾ പറഞ്ഞു നടക്കുന്നതു പോലെ ഝിങ്ങ് ഝക് ഝക്  -   ഝിങ്ങ് ഝക് ഝക്  ഇങ്ങനെ കേൾക്കണം 


ഇടതു കൈ കൊണ്ട് അത് പരിശീലിച്ചു കഴിഞ്ഞാൽ രണ്ടും കൈകളും കൂടി ഒപ്പം വായിക്കുക. 


ആദ്യം അല്പം പ്രയാസം തോന്നും എങ്കിലും ഒരിക്കൽ പിടികിട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പം ആണ്‌ 

Saturday, September 12, 2015

ഭാരത്‌ മേരാ ദേശ് മഹാൻ





ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം.   പുതിയ സ്ഥലത്ത് എത്തിയപ്പോൾ  അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ  വച്ചു