Saturday, November 28, 2009

കണ്ണന്റെ കാളിന്ദി തീരം തേടി

സതീര്‍ത്ഥ്യന്‍ എഴുതിയ കണ്ണന്റെ കാളിന്ദി തീരം തേടി എന്ന കവിത ഒരു ഗാനമക്കാന്‍ ശ്രമിച്ചതാണ്‌. പിഴവുകള്‍ ക്ഷമിച്ചു തരുമല്ലൊ.


Thursday, October 29, 2009

കുങ്കുമപ്പൂവുകള്‍ പൂത്തു

കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ ---

കൃഷ്ണയുടെ ഒരു ശ്രമം.

Sunday, October 25, 2009

"അത്യുന്നതങ്ങളില്‍ വാഴും " ശ്രീ എ ആര്‍ നജിം

ശ്രീ എ ആര്‍ നജിം 2007 ല്‍ എഴുതിയ രണ്ട്‌ കൃസ്ത്‌മസ്‌ ഗാനങ്ങള്‍ കണ്ടിരുന്നു. അതില്‍ ആദ്യത്തേത്‌ ഈണമിടാന്‍ ഉദ്ദേശിച്ചപ്പോള്‍ അതു വേരൊരാള്‍ ഈണമിടാന്‍ പോകുന്നു എന്ന് അവിടെ എഴുതി കണ്ടതുകൊണ്ട്‌ നിര്‍ത്തിവച്ചതായിരുന്നു. അദ്ദേഹം എന്നെ പറ്റിച്ചതായിരുന്നു അത്‌ അങ്ങനെ തന്നെ അവിടെ കിടക്കുന്നു.


അത്യുന്നതങ്ങളില്‍ വാഴും എന്ന
ഈ ഗാനം
അന്നെനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ആശ്രയം നീയേ പിതാവേ എന്ന വരികള്‍

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രമിച്ചു നോക്കിയതാണ്‌ ഇത്‌.





വരികള്‍ താഴെ
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

Monday, October 5, 2009

ഭാരത്‌ മേരാ ദേശ്‌

ഈ പാട്ട്‌ ആദ്യം ഒരിക്കല്‍ പോസ്റ്റ്‌ ചെയ്തിരുന്നതാണ്‌ എന്റെ ബൂലോഗം എന്ന ബ്ലൊഗില്‍. പിന്നെ എന്തിനാ ഇപ്പൊ ഈ കടൂം ഐ എന്നു ചോദിച്ചാല്‍

യാഹു എന്നെ ഭീഷണിപ്പെടൂത്തി ഒക്റ്റോബര്‍ 26 ന്‌ അവര്‍ ജിയൊകിറ്റീസ്‌ പൂട്ടി താക്കോല്‍ കൊണ്ടു പോകും എന്ന്.

ഈ പാട്ട്‌ അവിടെ ആണ്‌ ഇട്ടിരുന്നത്‌ അതുകൊണ്ട്‌ അവിടെ നിന്നും എടുത്ത്‌ ഇവിടെക്കു മാറ്റി. എന്നാല്‍ പിന്നെ ഒന്നു കൂടിനിങ്ങളെ ഓര്‍മ്മിപ്പിക്കാം എന്നു കരുതി.

95 ല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നല്ല പാട്ടുക്കാരെ കൊണ്ട്‌ പാടിച്ചതാണ്‌ രചനയും സംവിധാനവും ഓര്‍കെസ്റ്റ്രേഷനും എല്ലാം സ്വന്തം സ്വാഹ

എന്റെ കാളരാഗം അധികം പുറത്തു കേള്‍ക്കണ്ടാ എന്നു വിചാരിച്ച്‌ ഉപകരണം അങ്ങു നന്നായി കേള്‍പിച്ചിട്ടുണ്ട്‌ അതിന്റെ തെറിവിളിയൊക്കെ ഞാന്‍ പഞ്ഞി ചെവിയില്‍ വച്ച്‌ തടൂത്തിരിക്കുന്നു ഹ ഹ



വരികള്‍

ഭാരത്‌ മേരാ ദേശ്‌ മഹാന്‍
ധര്‍തി കാ യെ ഹേ വര്‍ദാന്‍
യേ ഭാരത്‌ മേര ദേശ്‌ മഹാന്‍

(---ഹമ്മിംഗ്‌)

ഹം യാദ്‌ കരെ ഉന്‍ വീരോം കി
ജൊ ജാന്‍ ദിയേ ഇസ്‌ ധര്‍തി പേ
സഫല്‍ രഹെ ഉന്‌കെ സപ്‌നേ (ഹാ---)
ഹം
സഫല്‍ കരെ ഉന്‌കെ സപ്‌നെ

ആ----

അഖണ്ഡ്‌ ഭാരത്‌ ജയ്‌ജയ്‌കാര്‍
ഹം സുന്‌തെ ഹേ
ഗംഗാ കി ലഹരോം മേ ഭി ഹം സുന്‌തെ ഹെ
സമുദ്ര് കി ലഹരോം മേ ഹി ഹം സുന്‌തേ ഹേ
സമസ്ത്‌ മാനവ്‌ ഹൃദയോം മേ ഹം സുന്‌തെ ഹേ

യെ ഹിന്ദുസ്ഥാന്‍ സുരീലാ ഹേ
നിരാല ഹം ബനായേംഗേ

യെ വാദാ ഹേ നിഭായേംഗേ
ഹം
ജാന്‍ ഭി ദേകെ നിഭായേംഗെ

ആ---

Saturday, August 29, 2009

വഞ്ചിപ്പാട്ട്‌



പായിപ്പാട്‌ വള്ളംകളി ഞങ്ങള്‍ ചെറുപ്പത്തില്‍ പാടിക്കളിച്ചിരുന്ന വഞ്ചിപ്പാട്ടിന്റെ ഒരു വരി

സിനിമയില്‍ ഒന്നും കേള്‍ക്കുന്ന രീതിയിലല്ല ആ പാട്ട്‌

Tuesday, August 25, 2009

ഓണപ്പാട്ട്‌

ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്.

എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ.

അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

അപ്പോള്‍ ഹാപ്പി ഓണം

Monday, August 24, 2009

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ



കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കരുണാസാഗരാ

കണ്ണിനു കണ്ണായ കണ്ണാ കണ്ണാ
ഗുരുവായൂരമരുന്ന കണ്ണാ

കരതാരില്‍ വിലസുന്ന മുരളീ -ഗാന
സ്വരഗംഗയില്‍ മുങ്ങിയൊഴുകാന്‍
കൊതികൊള്ളുമടിയന്റെയുള്ളില്‍
കുടികൊള്ളണെ നാഥനെന്നും

അറിവിന്റെയറിവാകുമമൃതം
അകതാരിലുളവായി നിറയാന്‍
അവിവേകിയടിയങ്കലൊരുനാള്‍
കൃപചെയ്യണെ നാഥഭഗവാന്‍

Saturday, August 22, 2009

"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."




കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതെന്താണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ..

എഴുതിയത് ജയകൃഷ്ണന്‍ കാവാലം

Sunday, July 26, 2009

നൊമ്പരപ്പൂവേ

ഇത്തവണ പുതിയ പാട്ടൊന്നും കിട്ടിയില്ല . അതുകൊണ്ട്‌ ഇതൊന്നു പുതിയതായി പാടി പോസ്റ്റുന്നു.


പണ്ട്‌ കിരണിന്റെ ശബ്ദത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു ഗാനം - പൊതുവാളിന്റെ രചന




നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍
സുന്ദരമാമൊരു സ്വപ്നം
മറഞ്ഞു നില്‍പ്പൂ മണ്ണിന്‍ മടിയില്‍
സ്വര്‍ണ്ണഖനി പോലെ

വര്‍ണ്ണപ്പീലികള്‍ പുതച്ചുറങ്ങും
വള്ളിക്കുടിലിനു വെളിയില്‍
വെറുതേ കാത്തിരിക്കുവതേതൊരു
ദേവസുന്ദരനേ - ദേവസുന്ദരനെ

ഹൃദയവീണ പൊഴിക്കും നാദം
ഹൃദ്യമാകുമൊരനുരാഗം
മൂളിവരുന്നൊരു മധുപനു നല്‍കാന്‍
തേന്‍ കണമൊത്തിരിയുണ്ടോ തേന്‍ കണമൊത്തിരിയുണ്ടോ

Sunday, June 28, 2009

വിശ്വകലാശില്‍പികളേ

ഈ പാട്ടിന്റെ കഥയും വരികളും ഇവിടെ വായിക്കാം


Wednesday, June 24, 2009

കാളിന്ദിപുളിനങ്ങളില്‍

ഈ പാട്ട്‌ 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട്‌ ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്‌.

രചന ശ്രീ പറത്തുള്ളി രവീന്ദ്രന്‍ (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
ആലാപനം ഡോ നളിനി.

അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്‍പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.

പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്‌.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത്‌ അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട്‌ അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ


Saturday, June 20, 2009

മാന്മിഴികൊണ്ടൊരു കവിത



ഇതിന്റെ കഥ ദാ ഇവിടെ വായിക്കാം

രചന പറത്തുള്ളി രവീന്ദ്രന്‍
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
അന്നു AIR കോഴിക്കോട്‌ പ്രോഗ്രാമിന്‌ പാടിയത്‌ ഡോ ധനഞ്ജയന്‍ (പാലക്കാട്‌)

"മാന്മിഴികൊണ്ടൊരു കവിത രചിച്ചെന്റെ
മാനസവീണയില്‍ പകരൂ
മരാളനൃത്തങ്ങള്‍ വെല്ലും നിന്റെ
മനോഹര നൃത്തം തുടരൂ
(മാന്മിഴി--

മന്ദാരമലര്‍ പോലെ നിന്‍ മന്ദഹാസം
മനസ്സിലുഷസ്സായ്‌ വിടര്‍ന്നുവെങ്കില്‍
മന്മഥനായിന്നു മാധവമാസത്തില്‍
മണിത്തേരേറി നടക്കും ഞാന്‍ നടക്കും ഞാന്‍.

(മാന്മിഴി--

മന്ദം തഴുകിയുണര്‍ത്തൂ നീ എന്നിലെ
മധുരമനോഹരസ്വപ്നങ്ങള്‍

മധുമഴ ചൊരിയൂ നീ മനസ്സിലെ മലര്‍ക്കാവിൽ
മഴവിൽക്കൊടിയായ് ഒരുങ്ങിയെത്തൂ ഒരുങ്ങിയെത്തൂ

ഇന്ന്‌ ഇതു സംവിധാനം ചെയ്ത ഡൊ രാധാകൃഷ്ണനുമായി സംസാരിക്കാൻ സാധിച്ചു അദ്ദേഹം വരികൾ മുഴുവൻ പറഞ്ഞു തന്നു അതുകൊണ്ട് പൂർണ്ണഗാനം കാണൂ.

(മാന്മിഴി---


അതെങ്ങനാ 2009 ല്‍ ഇങ്ങനൊരു പാതകം കാണിക്കും എന്ന്‌ അന്ന് (1974-75)ല്‍ അറിയില്ലല്ലൊ എങ്കില്‍ അന്നേ അതെവിടെ എങ്കിലും ഒന്നെഴുതി വച്ചേനേ)

Monday, June 15, 2009

യമുനാതീരവിഹാരീ

ഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം



"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

Sunday, June 7, 2009

ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി

ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

സമയക്കുറവായിരുന്നു കാരണം.

കേട്ട്‌ അഭിപ്രായം പറയുമല്ലൊ



http://aaltharablogs.blogspot.com/2009/01/blog-post_24.html
ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?


എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
എഴുതിയത് ഏ.ആര്‍. നജീം
Labels: കവിത (പോലെ എന്തോ)

Sunday, February 8, 2009

TRYTONE BAND

TRYTONE BAND 1


TRYTONE BAND 2
മഹേശും കൂട്ടുകാരും കൂടി ചേര്‍ന്ന്‌ ഉള്ള ചില സംഗീതവിദ്യകള്‍. അവര്‍ TRYTONE എന്ന പേരില്‍ ഒരു ബാന്‍ഡ്‌ തുടങ്ങി അതിലെ ചില ഗാനങ്ങള്‍ ഇവിടെ കേള്‍ക്കാം

Monday, February 2, 2009

പൂന്തേനരുവീ

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ"

ശ്രീമതി പി സുശീല ഒരു പെണ്ണിന്റെ കഥ എന്നചിത്രത്തില്‍ പാടിയത്‌ ഞാനൊന്നു പാടൂവാന്‍ നോക്കി
കൃഷ്ണ

Sunday, January 25, 2009

ഇന്ദ്രവല്ലരി പൂചൂടിവരും

ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ത രാത്രി


പാടാതിരുന്നിട്ട്‌ ഒരു സമാധാനവുമില്ല അതുകൊണ്ട്‌ ഒരെണ്ണം കൂടി

തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലൊ

ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി

http://aaltharablogs.blogspot.com/2009/01/blog-post_24.html
ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?


എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
എഴുതിയത് ഏ.ആര്‍. നജീം
Labels: കവിത (പോലെ എന്തോ)