Sunday, January 25, 2009

ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി

http://aaltharablogs.blogspot.com/2009/01/blog-post_24.html
ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?


എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
എഴുതിയത് ഏ.ആര്‍. നജീം
Labels: കവിത (പോലെ എന്തോ)

Get this widget | Track details | eSnips Social DNA

3 comments:

ഗീത് said...

സൂപ്പര്‍ സൂപ്പര്‍ പണിക്കര്‍ മാഷേ. ബാക്കിയും കൂടി പാടാത്തതെന്തേ? വല്ലാത്ത നിരാശതോന്നി പാട്ട് തീര്‍ന്നുപോയപ്പോള്‍. നല്ല സുന്ദരമായ ഭാവം. ലയിച്ചിരിക്കാന്‍ തോന്നും. ബാക്കിയും കൂടി പാടി പോസ്റ്റൂല്ലേ പ്ലീസ് ?

ഇത്ര സുന്ദരഗാനം ഒരുക്കിയതിന് നജീമിനും ആശംസകള്‍.

മാണിക്യം said...

പണിക്കര്‍ സര്‍,
വളരെ മനോഹരമായി പാടിയിരിക്കുന്നു,
മുഴുവന്‍ ആക്കി പാടണേ ...
ഒത്തിരി നന്ദി ...

വേണു venu said...

പണിക്കര്‍‍ സാറേ നന്നായി പാടിയിരിക്കുന്നു. സംഗീതവും‍ ഇഷ്ടമായി.
പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

മുകളിലെ വരികളിലും സംഗീതം പുരട്ടി അവതരിപ്പികുമല്ലോ.:)