Sunday, February 26, 2012

ഒരു ശിലായുഗകവിയുടെ ഡയറിയിൽ നിന്ന്



പഥികന്‍ ശിലായുഗ കവിത എഴുതിയതു കണ്ടപ്പോള്‍ ഒരാഗ്രഹം ഒരു ശിലായുഗഗായകനാകാന്‍.

അതു ദാ ഇങ്ങനെ ഒപ്പിച്ചു.


അണ്ണാക്കു വലിച്ചു കീറിയുള്ള പാട്ടായതു കൊണ്ട്‌ മുഴുവനാക്കാന്‍ ധൈര്യം വന്നില്ല.

ആദ്യം അതു മറ്റൊരു രീതിയില്‍ ഈണം ചെയ്തു അത്‌ ഇതിലൊക്കെ വളരെ കുളം ആയതു കൊണ്ട്‌ പുറത്തു കാണിക്കുന്നില്ല ഹ ഹ ഹ :)

വരികള്‍ ഇപ്രകാരം
നിലാവിനെ സ്നേഹിച്ച പെൺകൊടി നീ
നിശയുടെ മാറിലെ ശാരിക നീ
ജീവന്റെജീവനിലൂട്ടി വളർത്തിയൊ-
രോമൽക്കിനാവിലെ നായിക നീ
എന്റെ ഓമൽകിനാവിലെ നായിക നീ
(നിലാവിനെ സ്നേഹിച്ച ...) - 1




എന്റെ പാഴ്ജീവനിൽ തേനും വയമ്പുമായ്
നിന്റെയീ സ്നേഹം വിതുമ്പെ ,
വിണ്ണിലെ ഗന്ധർവ്വകിന്നരർ കൺചിമ്മി
എന്നിലസൂയാർത്തരാകെ ,
ഒരു മാത്ര കൂടിയാ മധുരമാം നൊമ്പര
മോർത്തു ഞൻ ധന്യനാകട്ടെ ..
എന്റെ കിനാക്കളിൽ ഞാനലിയട്ടെ
(നിലാവിനെ സ്നേഹിച്ച ...) - 1

Sunday, February 12, 2012

ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു

അങ്ങനെ അവസാനം മറ്റൊരു വഴി തുറന്നു. വെബ് ക്യാം അല്ലതെ മൈക് ഉപയോഗിച്ചു തന്നെ പാടാനുള്ള വഴി ഒപ്പിച്ചു എന്ന്
 
അതുകൊണ്ട് ഒരു സ്വപ്നവീഥിയിൽ ഒറ്റയ്ക്ക് ഒന്നുകൂടി നിന്നു.

ഇതിൽ കുറെ ബഹളങ്ങളും ഒക്കെ കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരം വെളുത്തപ്പോൾ ഇരുന്ന ഇരിപ്പാ ഇനി പോയി പല്ലു തേക്കട്ടെ

അപ്പോഴേക്കും നിങ്ങൾ കേട്ടോളൂ



വി ഏ ചേട്ടന്റെ ബ്ലോഗിൽ രണ്ടു കവിതകൾകിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. 
അതൊന്നു പാടാൻ ശ്രമിക്കാം എന്നു വിചാരിച്ച് മൈക്ക്  കുത്തിയതും അതിന്റെ അറ്റം ഒടിഞ്ഞ് സോകറ്റിനുള്ളിൽ കുടുങ്ങി.

അങ്ങനെ കഥ എഴുതിയാൽ അമളിക്കഥകളുടെ കൂട്ടത്തിൽ ഇനി കുറെ എണ്ണം കൂടി വരും. അതവിടെ എഴുതാം

അതാ മൂന്നാലു മാസം നിങ്ങൾക്കൊന്നും ശല്യമില്ലാതിരുന്നത്. 

ഇതിപ്പൊ എന്റെ വെബ് കാമിനകത്തെ മൈക് ഉപയോഗിച്ചാണ് പ്രയോഗം. (ഇനിയും ഉണ്ട് അപ്പൊ ഇതുപോലത്തെ വേലകൾ :)

അപ്പൊ അതിലെ ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു എന്ന ഗാനം യാതൊരു അകമ്പടിയും കൂടാതെ-  ഇനി ഉപയോഗിക്കേണ്ട വാക്ക് ശരിയല്ല എന്നറിയാം എന്നാലും പറയുമ്പൊ ഒരു ഇതൊക്കെ വേണ്ടായൊ  അപ്പൊ "പാടി".

ഇതിനു മുൻപൊരെണ്ണം അകമ്പടിയും ഒക്കെ ചേർത്തു ഉണ്ടാക്കിയിട്ടു ഇവിടെ പുരോഗമിച്ചു കൊണ്ടിരുന്നപ്പോള് ചോദിക്കാതെ തന്നെ ഭൈമി സപ്രിറ്റികറ്റ് തന്നു "കാളമൂത്രം പോലെ ഉണ്ട്" എന്ന്.

അതു കൊണ്ട് ഇതു നല്ല റാ ആയി വിളമ്പുന്നു