Saturday, January 16, 2010

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌



ഒരു നാടന്‍ പാട്ട്‌

രചന പാമരന്‍

ആലാപനം കൃഷ്ണ


അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‍ മുങ്ങിത്താഴണ്‌
ആകാശക്കോലോത്തെ വല്ല്യമ്പ്രാള്‌
പാടത്തെ പച്ച പുതയ്ക്കണ പൊന്നമ്പ്രാള്‌

അക്കുന്നില്‍ പൊട്ടിവിരിഞ്ഞ്‌
ഇറയത്തൊരു പൂക്കളമിട്ട്‌
കരിവീട്ടിക്കവിളില്‍ ചിന്തണ വേര്‍പ്പുമണിക്കുള്ളില്‍
ഒരു തീപ്പൊരിയായ്‌ മിന്നീ
നാടാകെ പൊന്നു തളിയ്ക്കണ പൂരപ്പെരുമാള്‌

(അന്തിക്കൊരു

കൈതപ്പൂ വീശിയുഴിഞ്ഞ്‌
പാടത്തൊരു കാറ്റോടുമ്പോള്‍
വെയിലേറ്റുവിയര്‍ക്കണ മണ്ണും
മാളൊരും ഒന്നു കുളിര്‍ത്തൂ

താഴോട്ടിനി വെട്ടമൊഴുക്കൂ പകലിന്നുടയോനേ
വയലേലകള്‍ നെല്ലോലകള്‍ പൊന്നണിയട്ടെ
പത്തായം നിറയട്ടെ

(അന്തിക്കൊരു

13 comments:

  1. അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
    അലകടലില്‍ മുങ്ങിത്താഴണ്‌
    രചന പാമരന്‍

    ആലാപനം കൃഷ്ണ

    ReplyDelete
  2. കേട്ടു. നന്നായിട്ടുണ്ട്.
    കൃഷ്ണാജിയുടെ അലാപനം നന്നായി. നാടന്‍ പാട്ടിന്‍റെ ഫീലിങ്ങ് തരാന്‍ സാധിച്ചു.“പൊന്നമ്പ്രാള്‌“ എന്ന വാക്ക് പല സ്ഥലങ്ങളിലും വ്യക്തമായില്ല. ആ വാക്ക് പാമരന്‍റെ വരികളിലെ പട്ടു നൂലാണുതാനും.!
    നല്ല വരികള്‍ക്ക് പാമരനും ആ വരികളുള്‍ക്കൊണ്ട് പാടിയ കൃഷ്ണാജിക്കും വിശിഷ്യാ സംഗീത സം‌വിധായകനും ആശംസകള്‍.:)

    ReplyDelete
  3. പാട്ടു കേട്ടു. ട്യൂണും ആലാപനവും നന്നായിട്ടുണ്ട്.
    എന്നാലും ഒരല്പം കൂടി ടെമ്പോ കൂട്ടി പാടിയിരുന്നെങ്കില്‍ എന്നു തോന്നി. അതുപോലെ മന്ദ്രസ്ഥായിസ്ഥലങ്ങളില്‍ വാക്കുകള്‍ കേള്‍ക്കാന്‍ പറ്റുന്നില്ല.

    ആകാശക്കോലോത്തെ പൊന്നമ്പ്രാള്‌ -

    ഈ വരിയില്‍ കോലോത്തെ പൊന്നമ്പ്രാള് എന്നത് തീരെ കേള്‍ക്കുന്നില്ല.

    ReplyDelete
  4. പാമരാ, പകലിന്നുടയോനായ ആകാശക്കോലോത്തെ സൂര്യപൊന്നമ്പ്രാളെ കുറിച്ചുള്ള വരികള്‍ അതീവ ഹൃദ്യം. ഒന്നാംതരം നാടന്‍ പാട്ട്.

    ReplyDelete
  5. നല്ല ശ്രമമായിട്ടുണ്ട് പണിക്കർസർ.. കൃഷ്ണ ചേച്ചിയ്ക്കു് പ്രത്യേക അഭിനന്ദൻസ്.

    പശ്ചാത്തലത്തിൽ കുറച്ചധികം സംഭവങ്ങൾ വന്നോ എന്നൊരു സംശയം. ന്നാലും മോശായീല്ല്യ.

    പാമരന്റെ ശൈലി അസൂയാവഹം. കുറച്ച് ദിവസം ഇനി ഇതന്ന്യാവും മൂളാൻ.

    എല്ലാവർക്കും പൊറാടത്ത് കുടുംബം വക ഒരു മുട്ടൻ താങ്ങ്സ് :)

    ReplyDelete
  6. കലക്കി! വളരെ വളരെ നന്ദി, പണിക്കര്‍ സര്‍, കൃഷ്ണചേച്ചി..

    ഗീതേച്ചി, വേണുജി, "ആകാശക്കോലോത്തെ വല്ല്യമ്പ്രാള്‌" എന്നാണ്‌ ആ വരി.. അതാണു വ്യക്തത കുറവ്‌ തോന്നുന്നത്‌ :) എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  7. kalakki!! panicker maashe. krishnachechi, assalaayitund. krishnachechi kurachukoodi energy aavaamaayirunnu.

    pamars , excellent lyrics man. anne neenge naadan puli.

    ReplyDelete
  8. kalakki...thanks for this sweet treat...

    ReplyDelete
  9. കൃഷ്ണ പണിക്കര്‍സര്‍ പാമരന്‍
    വക നല്ല ഒരു സംഗീത വിരുന്ന്
    കേട്ടിരിക്കുമ്പോള്‍ ശരിക്കും
    സംഗീതത്തിന്റെ“അലകടലില്‍ മുങ്ങിത്താഴണ്‌”

    ReplyDelete
  10. മനോഹരം..! ജൂലി ഗണപതി എന്നൊരു തമിഴ് സിനിമയിൽ ജയറാം ഒരു ഹിൽ ഏരിയയിൽ കൂടി മഴയത്ത് വണ്ടി ഓടിച്ച് വരുമ്പോൾ കാസറ്റിട്ട് കേൾക്കുന്ന ജാനകിയമ്മയുടെ പാട്ടുപോലെ മനോഹരം (പാട്ടോർമ്മയില്ല:()

    ReplyDelete
  11. വേണു venu ,ഗീത, പൊറാടത്ത് ,പാമരന്‍ ,ബഹുവ്രീഹി,മയൂര,Ranjith chemmad,Kiranz..!! സോണ ജി,മാണിക്യം,എല്ലാവർക്കുംthanks.

    ReplyDelete
  12. വളരേ മനോഹരമായിട്ടുണ്ട്‌.നാടന്‍ വാദ്യോപകരണങ്ങളാകാമായിരുന്നു.പല വാക്കുകളും തനിമയാര്‍ന്ന നാടന്‍ വാക്കുകള്‍ ഉപയോഗിച്ചാല്‍ കുറെ ക്കൂടി മനോഹരമായാണേ...എന്റെ തോന്നല്‍ മാത്രം

    ReplyDelete