Saturday, July 30, 2011

സ്വരരാഗസാന്ദ്രമാം

പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം

ഈ ഗാനം 2007 ജനുവരി മാസത്തില്‍ പ്രസിദ്ധം ചെയ്തിരുന്നതാണ്‌. പക്ഷെ അന്ന് Odeo യുടെ സഹായത്തില്‍ ആയിരുന്നു. അത്‌ ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിക്കില്ല തുകൊണ്ട്‌ ഒരു വിഡ്ശ്യൊ ആക്കി ഇപ്രകാരം പോസ്റ്റുന്നു

ബ്ലോഗിലെ കവിതകള്‍ ഈണം ചെയ്തു പാടി - ഒരു കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം ഇതില്‍ നിന്നാണു തുടങ്ങിയത്‌ എന്നു വേണമെങ്കില്‍ പറയാം.

ഈണം എന്ന സംരംഭത്തിന്റെയും ബീജം ഇതില്‍ നിന്നായിരുന്നിരിക്കാം
കിരന്‍സിന്റെ അന്നത്തെ കമന്റ്‌ നോക്കുക


എതിര്‍പ്പുണ്ടെങ്കില്‍ പറയണേ

"
anonymous said...
ഇതൊരു കലകലക്കന്‍ ആശയം തന്നെ..കവിതകള്‍ നല്ല ഈണമിട്ട് ആലപിക്കുക..വൌ..വിശ്വകലാശില്‍പ്പികളേ കേട്ടാല്‍ത്തന്നെയറിയാം പണിക്കര്‍ സാബൊരു ഉസ്താദാണെന്ന്,വീണ്ടും ഇവിടെ നല്ല ഒരീണം കേള്‍ക്കുമ്പോള്‍ സന്തോഷം.പൊതുവാളന്റെ പിറന്നാള്‍ മധുരമായ ഗാനം കേള്‍ക്കാന്‍ നല്ല ശാന്തതയുണ്ട് കേട്ടോ.നല്ല ഗാനം,പിന്നണിയില്‍ പ്രവര്‍ത്തിച്ച അനംഗാരിച്ചേട്ടായിക്കും അഭീനന്ദനം,പൊതുവാളനു പിറന്നാളാശംസകളും..!

Wed Jan 17, 10:20:00 AM
indiaheritage said...
സാരംഗി ക്ഷമിക്കണം.
മിഴിച്ചെപ്പില്‍ നിന്നു -- എന്നു തുടങ്ങുന്ന ഗാനം എഴുതിയത്‌ ഗായത്രി എന്നു തെറ്റി എഴുതിപ്പോയതിന്‌. ഞാന്‍ ഇന്ന് ഒരു ഈണം അനംഗാരിക്കയച്ചു കൊടുത്തിട്ടുണ്ട്‌. താങ്കളുടെ ഈണം indiaheritage@yahoo.co.in എന്ന അഡ്രസിലേക്ക്‌ അയച്ചു തരുമോ. ഒന്നില്‍ കൂടുതല്‍ ഈണം വേണമെങ്കിലും നമുക്കു പരീക്ഷികാമല്ലൊ.

കിരണ്‍സേ അത്രയും അങ്ങു വേണോ? പാട്ട്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം
"


Thursday, July 21, 2011

കാണുവാന്‍മാത്രം

കാണുവാന്‍മാത്രം - repost
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം

ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.

അതിനൊരു ഈണം കൊടുത്ത്‌ പാടുന്നു.



എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട്‌ കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്‌ അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം

തടവ്‌

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.

പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.

ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..


Posted by KUTTAN GOPURATHINKAL at 8:02 PM

Wednesday, July 20, 2011

ധനുമാസ പുലരിമഞ്ഞില്‍


അതിന്റെ ഉപകരണ സംഗീതം മാത്രം ഉപയോഗിച്ചുള്ളത്‌ ഇവിടെ



ധനുമാസ പുലരിമഞ്ഞില്‍
കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...


വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
ഒരു നാലു വരി പാടി നോക്കി

ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട്‌ മുഴുവനാക്കുന്നില്ല

ധനുമാസപ്പുലരി എന്ന പാട്ട്‌ മുഴുവന്‍ ആക്കി


എന്റെ കാളരാഗം കൂട്ടത്തില്‍ വേണ്ട എന്നു വച്ചു

ഇനി അതും കേള്‍ക്കണം എന്നു നിര്‍ബന്ധം ആണെങ്കില്‍ അത്‌ ഇവിടെ

ആദ്യത്തെത്‌ ഒരുഗുണമില്ല എന്നു തോന്നിയതുകൊണ്ട്‌ ചെറിയ വ്യത്യാസം വരുത്തി