Tuesday, November 4, 2008

ഗുരുപവനപുരപതേ

ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,

വരികള്‍ താഴെ .


പാടിയിരിക്കുന്നത്‌ പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി

ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ

33 comments:

 1. ശരിക്കും മനോഹരം..
  പാട്ടും വരികളും ആലാപനവും...

  ReplyDelete
 2. കൃഷ്ണട്ടീച്ചറേ, പണിക്കർ മാഷെ,

  ഭജൻ നല്ല സുഖം കേൽക്കാ‍ൻ. മനോഹരമായി.

  ഇത് ആഭേരിയിലല്ലെ മാഷെ?

  ReplyDelete
 3. പണിക്കർജീ,
  ആഹ്ലാദം എത്രത്തോളം എന്ന്‌ പറയാൻ അറിയില്ല. ആദ്യമായിട്ടാണ്, ഒരു ഭക്തിഗാനം എഴുതീത്‌.

  ഉല്ലസിച്ചൊഴുകുന്ന അരുവിപോലെ....ചേച്ചിയുടെ ആലാപനം.

  മനസ്സിൽ തിരയടിയ്ക്കുന്ന സന്തോഷം.... ഇവിടെ പകർത്തിവയ്ക്കുന്നു ഞാൻ.
  സസ്നേഹം.

  ReplyDelete
 4. മനു ജീ സന്തോഷം നന്ദി

  ബഹു ജീ, ആഭേരി ആണ്‌ സ്വരസഞ്ചാരം. പക്ഷെ രാഗം എന്നൊക്കെ പറയാനും മാത്രം ഉണ്ടോ?

  ചന്ദ്രകാന്തത്തിനു നന്ദി ഇല്ല :) തുപോലെ ഒരു കവിത അയച്ചു തന്നതിന്‌ നന്ദിയൊന്നും പറഞ്ഞാല്‍ ശരിയാവില്ല. അതുകൊണ്ടാ. ഒരുപാട്‌ ളയും പായും ഒന്നും ഇല്ലാതെ അടൂത്തതെഴുതണം എന്ന്‌ ഭൈമി

  ReplyDelete
 5. കണ്ടു; കേട്ടു....
  സന്തോഷം.....
  കവിതക്കതിര്‍പ്പാടത്തിങ്ങനെയും
  ചില പൊന്മണികള്‍...
  ആശംസകള്‍, ചന്ദ്രകാന്തത്തിനും ഞാനറിയാത്തവര്‍ക്കും....

  ReplyDelete
 6. പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷം എനിക്കും ഈ ഭക്തിഗാനം കേട്ടപ്പോള്‍. വളരെ ഭംഗിയായി പാടിയിരിക്കുന്നു.

  ചന്ദ്രകാന്തം. ഇനിയും ഇതുപോലെ ഭക്തിഗാനങ്ങള്‍ എഴുതൂ. എഴുത്തും ഗാനാലാപനവും ശരിക്കും ഒന്നിനൊന്ന് മുന്നില്‍.

  എല്ലാവര്‍ക്കും ആശംസകള്‍.

  ReplyDelete
 7. പണിക്കരുമാഷ,
  രണ്ടുപേർക്കും അനുമോദനങ്ങൾ. പക്ഷെ പേര് പാടിയ ആൾക്കാ കിട്ടാ. പിന്നണിക്കാരെ പറഞ്ഞറിയിക്കേണ്ടിവരും.
  ഭക്തിഗാനം ആവുമ്പോൾ, അത് ഡപ്പാങ്കുത്ത് ആവരുതെന്ന് നിർബ്ബന്ധമുണ്ട്.
  (ഈയിടെ ജാസിഗിഫ്റ്റിന്റെ ഒരെണ്ണം കേൾക്കുന്നുണ്ട്. സഹിക്കൂലാ.)

  ReplyDelete
 8. super!

  chandrakaantham, panicker sir, krishna chechi.. abhinandanangngal!

  ReplyDelete
 9. പാട്ട് കേട്ടു..
  കൃഷ്ണ അതിമനോഹരമായി പാടിയിരിക്കുന്നു..
  ശരിക്കും നല്ലൊരു ഭക്തിഗാനം ..
  ഈ ചന്ദ്രകാന്തം ചന്ദ്രികയില്‍ അലിയുകില്ല.
  നന്ദി അരോട് ഞാന്‍ ചൊല്ലേണ്ടു
  കവിയത്രിയോടൊ ഗായികയോടോ
  ഇവിടെ പോസ്റ്റ് ചെയ്ത പണിക്കര്‍സാറിനോടോ?

  ReplyDelete
 10. ചാന്ദ്നീ..............ഒന്നും പറയാന്‍ കഴിയുന്നില്ല മോളെ. നീ എഴുതിയ ഭക്തി ഗാനങ്ങളുടെ ആദ്യ സി.ഡി എനിക്കു, ഞാ‍ന്‍ ബുക്ക് ചെയ്തു. എത്രയോ ഭക്തി ഗാനങ്ങള്‍ കേട്ടിരിക്കുന്നു, കേട്ടു കൊണ്ടിരിക്കുന്നു, പക്ഷേ ഇതു കേട്ടപ്പോള്‍ കിട്ടിയ ആ ഒരു സുഖം പറഞ്ഞറിയിക്കാന്‍ വയ്യ.ഞങ്ങളുടെ ചന്ദ്രകാന്തം എഴുതിയതാണല്ലോ ഈ വരികള്‍ എന്നു ഓര്‍ത്തപ്പോള്‍ .....ഹോ...ഹോ..
  മനോഹരമായ ശബ്ദത്തില്‍ പാടിയ ആളിനോടും, ബാക്കി എല്ലാവരോടും നന്ദി.....

  ReplyDelete
 11. മനോഹരമായ വരികള്‍, മനോഹരമായ ഈണം മനോഹരമായ ആലാപനം. എഴുതിയ ആള്‍ക്കും, സംഗീത സംവിധായകനും, ഗായികയ്ക്കും ഒരു പിടി മലരുകള്‍ അഭിനന്ദനത്തിന്റെ, സന്തോഷത്തിന്റെ, നന്ദിയുടെ.

  ചാന്ദ്നീ, ഇനി മടിക്കാതെ ഗാനങ്ങള്‍ എഴുതുകയും അതു പണിക്കര്‍ സാറിന് അയച്ചുകൊടുക്കുകയും ചെയ്യണേ. പണിക്കര്‍ സാര്‍ വിശ്രമമില്ലാതെ പണിയെടുക്കട്ടേ. നമുക്ക് കര്‍ണ്ണാനന്ദകരമായ ഗാനങ്ങള്‍ തരട്ടേ.

  ReplyDelete
 12. വരികളും ആലാപനവും ആസ്വദിച്ചു....:)

  ReplyDelete
 13. അതു തന്നെയാണു എനിയ്ക്കും പറയാനുള്ളത്: “ഹൃദയങ്ങളിലുണരേണം ശുഭശിഞ്ജിതമെന്നും”
  ഈ ശിഞ്ജിതം തന്നെ.
  എന്നും.

  ചന്ദ്രകാന്തത്തിന്റെ കാന്തി ദേ ഇവിടെയൊക്കെ പരക്കുന്നു.

  (‘കുളിരളകങ്ങളിലിളകും മണി‘-നല്ല അക്ഷരസമ്മിതി. പക്ഷെ അളകങ്ങളില്‍ മണി ചാര്‍ത്തി എന്ന പ്രയോഗം.....?)

  ReplyDelete
 14. പണീക്കര്‍ സാര്‍, ചന്ദ്രകാന്തത്തിന്റെ വരികളും, താങ്കളുടെ ഈണവും, താങ്കളുടെ ഭൈമിയുടെ ആ‍ലാ‍പനവും എല്ലാം നല്ലത്. എങ്കിലും ഇതുവരെ പറഞ്ഞ കമന്റുകളില്‍നിന്ന് എനിക്ക് ഒരു വീയോജിപ്പ് ഉണ്ട്.

  ഈ ഗാനത്തിന്റെ ശബ്ദത്തീല്‍ ഒരു കോറസ് ഇഫക്ട് കൊടുത്തിട്ടുണ്ടല്ലോ. അത് തീരെ ഭംഗിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്. മാത്രവുമല്ല വാക്കുകള്‍ വ്യക്തമായി മനസ്സിലാക്കന്‍ അതുതടസ്സവുമായീ. ആ സൌണ്ട്റ്റ് എഫക്ട് ഇല്ലാതെ ഒന്നുപോസ്റ്റൂ ചെയ്തുകൂടേ?

  താങ്കളുടെ പ്രയത്നത്തെ ഒട്ടൂം വിലകുറച്ചുകാ‍ണുകയല്ല.അഭിനന്ദനങ്ങള്‍.

  ReplyDelete
 15. അപ്പു,

  കോറസ്‌ പോലെ ആക്കിയതിനു പിന്നില്‍ ഒരു കാരണം ഉണ്ട്‌. പാട്ട്‌ കേള്‍ക്കുവാന്‍ സുഖം വേണമെങ്കില്‍, നല്ലതുപോലെ സാധകം ചെയ്ത ശബ്ദമായിരിക്കണം, പതര്‍ച്ച ഉണ്ടാകരുത്‌ ചുരുക്കത്തില്‍ ശ്രുതിശുദ്ധമായിരിക്കണം.

  അത്തരക്കാര്‍ പാടുമ്പോള്‍ വാദ്യങ്ങള്‍ അനാവശ്യമായി തോന്നുകപോലും ചെയ്യും.

  എന്നാല്‍ ഞങ്ങളെ പോലെ ഉള്ളവര്‍ പാടുമ്പോള്‍ അതിലെ വൃത്തികേടുകള്‍ കുറെ എങ്കിലും മറയ്ക്കുവാനാണ്‌ ഇത്തരം വേലകളൊക്കെ.

  ഏതായാലും ഒന്നു കൂടി ശ്രമിക്കാം.

  തുറന്ന അഭിപ്രായത്തിനു നന്ദി.

  ReplyDelete
 16. മാഷേ ഭക്തിഗാനം കേട്ടു.
  മനോഹരം. നല്ല വരികള്‍ക്ക് ചന്ദ്രകാന്തത്തിനും സം‌വിധാനത്തിനു് മാഷിനും നല്ല ആലാപനത്തിനു് മാഡമിനും അനുമോദനങ്ങള്‍.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. എനിയ്ക്കു പറയാനുണ്ടായിരുന്നത് ഏറെക്കുറേ അപ്പു പറഞ്ഞു. ഞാനിന്നലെ തന്നെ ചന്ദ്രകാന്തത്തിനോടത് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു... അവരു കൈമലര്‍ത്തി.. ഇവിടെ വന്നപ്പോള്‍ എല്ലാവരും പോസിറ്റീവ് ആയി കമന്റുന്നതും കണ്ടു,. അല്ലെങ്കില്‍ തന്നെ എന്റെ മിക്ക മകന്റുകളും നെഗറ്റീവ് ചുവ ഉള്ളവ ആണെന്നാണ് ബഹുപക്ഷം. അതോണ്ട് ഇവിടേ ഒന്നും പറയാതെ പോയി.. ഇപ്പോള്‍ പണിക്കര്‍ സാര്‍ അപ്പുവിനു കൊടുത്ത മറുപടി കണ്ടപ്പോള്‍ തോന്നി പറയാതെ പോകേണ്ടെന്ന്..

  ഇത്രയും ചെയ്ത എഫര്‍ട്ടിന് അണിയറയിലുള്‍ലവര്‍ക്ക് ഒരുപാട് ആശംസകള്‍.
  ചന്ദ്രകാന്തത്തിന്റെ വരികള്‍ മനോഹരം.

  എങ്കിലും ഇത് പണിക്കര്‍ സാറിന്റെ സ്വന്തം ശബ്ദത്തില്‍ ഒന്നു പാടികേട്ടാല്‍ കൊള്ളാമായിരുന്നു. ഒരല്പം കൂടെ ഭക്തിയോടെ, പശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരമില്ലാതെ..

  ReplyDelete
 19. എന്റെ സുമേഷ്‌ ജി, എന്നിട്ടു വേണം എല്ലാവരും കൂടി എന്നെ ഇവിടെ നിന്നു കെട്ടുകെട്ടിക്കാന്‍ അല്ലേ?

  പാര്‍ത്ഥന്‍ ജിയുടെ കയ്യില്‍ ആദ്യം എന്റെ ശബ്ദത്തില്‍ ഉള്ളത്‌ - trial version-ഈണം എങ്ങനെയാണ്‌ എന്നറിയിക്കുവാന്‍- അയച്ചുകൊടൂത്തത്‌കാണും അതൊന്നു കേട്ടാല്‍ പിന്നെ മേലില്‍ ഈ അഭിപ്രായം പറയില്ലായിരുന്നു ഹ ഹഹ:)

  ReplyDelete
 20. "അല്ലെങ്കില്‍ തന്നെ എന്റെ മിക്ക മകന്റുകളും "

  സുമേഷ്‌ ജി,അല്ല പേരു പോലെ തന്നെ കമന്റും 'മകന്റ്‌'ആക്കി അല്ലേ?

  ReplyDelete
 21. ഒരു മകന്റ് കൂടി...
  “മൂവാറ്റുപുഴയിലെ മൂക്കുത്തി... “ എന്നുള്ള ജി മനു മാഷിന്റെ ഒരു കവിത മാഷ് പാടിയത് പണ്ടെങ്ങോ കേട്ടിട്ടുള്ള ഓര്‍മ വച്ച് പറഞ്ഞതാ.. അന്നത് വല്യ ഇഷ്ടമായിരുന്നു.. അപ്പൊ അത് മാഷല്ലായിരുന്നല്ലേ?

  ;)

  ReplyDelete
 22. എതിരന്‍ കതിരവന്‍ ജീ,

  അഴകില്‍ കുളിരളകങ്ങളി-
  ലിളകും മണി ചാര്‍ത്തി....

  എന്നാലെന്താണ് എന്നതിന്റെ മറുപടി
  ഇവിടെയുള്ള
  ഒരു ഫോട്ടോയില്‍ നോക്കിയാല്‍ കിട്ടും :-)

  ReplyDelete
 23. നന്നായിട്ടൂണ്ട്. പണിയ്ക്കർ മാഷ്, കൃഷ്ണ ചേച്ചി, ചന്ദ്രകാന്തം എന്നിവർക്കെല്ലാം അഭിനന്ദനംസ്..

  ആ കോറസ്സിനും ഒരു അഭിനന്ദനം അറിയിയ്ക്കണേ.... :)

  ReplyDelete
 24. വരികള്‍ കൊള്ളാം, പക്ഷേ ഒരു ഭക്തിഗാനം കേട്ട ഇഫക്റ്റ് തോന്നിയില്ല. ചില ഭക്തിഗാനങ്ങള്‍ കേല്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാവും പാടിയവര്‍ മനസ്സില്‍ ഭക്തി മാത്രം വച്ചാണ് പാടിയതെന്നു. ആ ഒരു സുഖം ഉണ്ടായിരുന്നില്ല.. (ഓ പിന്നെ, അത്ര സുഖം വേണേല്‍ കാശു കൊടുത്ത് ഭക്തിഗാന സിഡി/കാസട്ട് വാങ്ങടേയ്..എന്നല്ലേ ചെലരു മനസ്സിലോര്‍ത്തത് ;) ഇല്ല ചേട്ടാ..കൂള്‍ഗൂസ് സൈറ്റുള്ളിടത്തോളം എന്നെ അതിനു കിട്ടൂല ;)


  നിങ്ങള്‍ പ്രൊഫഷണലുകള്‍ അല്ലെന്നറിയാം, കമന്റ് തുറന്ന് പറഞ്ഞത് വിഷമം തോന്നരുത്. ഇതിനെടൂത്ത എഫര്‍ട്ട്സ് അഭിനന്ദനീയം തന്നെ..തുടരുക


  അറുമുഖന്‍ വെങ്കിടങ്ങിനു ശേഷം ഇനി ആരു എന്ന ചോദ്യത്തിനു എന്റെ നാട്ടുകാരി ചേച്ചി, എന്റെ ചേച്ചീടെ കൂട്ടുകാരി തന്നെ ഉത്തരം തന്നിരിക്കുന്നു! ;) ഗാനേട്ടന്റെ പേര്‍ അര്‍ത്ഥവത്താക്കുന്ന ഭാര്യ ;)

  ReplyDelete
 25. എന്റെ വിശാല്‍ ജീ,

  അതൊന്നു കൂടി വൃത്തിയായിപാടുവാന്‍ സാധിക്കുമോ എന്നു ശ്രമിക്കുന്നുണ്ട്‌.

  പാട്ടു പാടാന്‍ ശരിക്കറിയുന്നവര്‍ക്ക്‌ - ഏതു ഭാവം വരണോ അതൊക്കെ അങ്ങു വരുത്തി പാടിയാല്‍ മതി. സിമ്പിള്‍.

  പക്ഷെ ഞങ്ങള്‍ക്കോ?

  അതിന്റെ വരികളിലെ അക്ഷരങ്ങള്‍ കണ്ടോ? അതു കാണാതെ പഠിക്കുന്നതിനു മുമ്പേ എഴുതിയതു നോക്കി പാടിപ്പിച്ചത്‌ എന്റെ തെറ്റ്‌ (അല്ലായിരുന്നെങ്കില്‍ മലമറിച്ചേനേ എന്നര്‍ത്ഥം എടുക്കല്ലേ)

  പിന്നൊന്ന്‌ നല്ലവണ്ണം സാധകം ചെയ്യ്തു ശബ്ദം ഉറപ്പിക്കാത്തവര്‍ക്ക്‌ ശ്വാസം കിട്ടുകയും ഇല്ല, രണ്ടു മൂന്നിടത്ത്‌ മുറിഞ്ഞു പോകയും ചെയ്തു.

  പിന്നെ ഞങ്ങള്‍ പണ്ടു കേട്ട ഒരു കഥയുണ്ട്‌-

  പണ്ടൊരിക്കല്‍ കുറെ മുനിമാര്‍ ഉണ്ടായിരുന്നു. അവര്‍ ദിവസവും സന്ധ്യക്ക്‌ ഭജന നടത്തുമായിരുന്നു. അവര്‍ അവരുടെതായ പറപറത്ത ശബ്ദത്തില്‍ ആയിരുന്നു താളമോ ശ്രുതിയോ ഒന്നുമിലാതെ പാടിയിരുന്നത്‌.


  ഒരു ദിവസം കാലിമേയ്ക്കുന്ന ഒരു ബാലന്‍ നന്നായി പാട്ടു പാടൂന്നത്‌ കേട്ട്‌ അവര്‍ അവനെ വിളിച്ചു. അന്നു സന്ധ്യയ്ക്ക്‌ നാമജപം അവന്‍ ആകട്ടെ എന്നു തീരുമാനിച്ചു. അവനെ പാട്ടു പറഞ്ഞുകൊടൂത്ത്‌ പാടിപ്പിച്ചു.

  പാട്ടെല്ലാം കഴിഞ്ഞു അവന്‍ പോയി.

  അല്‍പം കഴിഞ്ഞപ്പോള്‍ ദൈവം അവിടെ എത്തി. അവരോട്‌ ചോദിച്ചു
  "ഇന്നെന്താ ഭജന ഇല്ലാത്തത്‌?"
  മുനിമാര്‍ പറഞ്ഞു " അയ്യോ നല്ല കേമം ഭജന അല്ലായിരുന്നൊ ആ ഇടയബാലന്റെ വക"

  ദൈവം " അതെയോ ഞാന്‍ കേട്ടില്ലല്ലൊ"

  മുനിമാര്‍ " സത്യം ഞങ്ങള്‍ അവനെ പാട്ടെല്ലാം പഠിപ്പിച്ചു കൊടൂത്ത്‌ സുന്ദരമായി പാടിച്ച്‌ , ദാ അവന്‍ അങ്ങോട്ട്‌ പോയതേ ഉള്ളു"

  ദൈവം " എന്തോ ഞാനൊന്നും കേട്ടില്ല , നിങ്ങളുടെ പാട്ട്‌ എല്ലാ ദിവസവും കേട്ടിട്ട്‌ ഇന്നെന്തു പറ്റി എന്നറിയാന്‍ വന്നതാണ്‌"

  ReplyDelete
 26. ഹഹ! ആ വിശാലനു അങ്ങനെ തന്നെ വേണം ;) ഇനി ഈ ഐഡിയില്‍ നിന്നു എന്തു കമന്റിട്ടാലും അതു വിശാലന്റെ പേരില്‍ പോകുമല്ലോ ;)

  ReplyDelete
 27. പടച്ചോനേ ഇനി VM വേറെയും ഉണ്ടോ.

  ദേ അതില്‍ ഒരു ഇടീവാളും കിടക്കുന്നു.

  നന്നായി ഞാന്‍ മനസ്കനെന്നു കൂടി ചേര്‍ക്കാഞ്ഞത്‌

  പ്രിയ VM ജീ എന്നു തിരുത്തണേ :))

  ReplyDelete
 28. മുത്തുമണികൾ അടുക്കി വച്ച പോലുള്ള വരികൾ. ഒരു താളത്തിൽ അതിങ്ങനെമനസ്സിൽ കിലുങ്ങാൻ പാകത്തിനുള്ള മനോഹരമായ ഈണവും ആലാപനവും. വളരേ നന്നായി

  ReplyDelete
 29. നല്ല ആലാപനം... [വരികള്ക്കുള്ളത് അവടെ കൊടുത്തോളാം :)..]

  കേള്ക്കാന് നല്ല സുഖമുണ്ടായിരുന്നു... നന്നായി ആസ്വദിച്ചു... രചിച്ച, ഈണം പകറ്ന്ന, ആലപിച്ച... എല്ലാവറ്ക്കും ആശംസകള്...!


  ::: VM ::: said...
  ചോദ്യത്തിനു എന്റെ നാട്ടുകാരി ചേച്ചി,

  ഇഡ്യേ... അതു കെട്ടിക്കണേന്റെ മുന്നെ... ഇപ്പം ഞങ്ങടെ സ്വന്തം നാട്ടുകാരി... :)

  ReplyDelete
 30. വളരെയധികം നന്നായിരിക്കുന്നു..
  അഭിനന്ദനങ്ങള്‍ മൂന്നുപേര്‍ക്കും.

  ReplyDelete
 31. Lyrics are good.But i couldnot follow when iwas listening. i just read it to understand .. So next time sing clearly.with more bakthi..

  ReplyDelete
 32. ജി മനു ജി, തേങ്ങയുടച്ചതില്‍ പ്രത്യേകനന്ദി. അപ്പൊ ദില്ലിയില്‍നിന്നും പോയി അല്ലേ? ഇനി മൂവാറ്റുപുഴയിലെ മുക്കുറ്റിയെ വിളിച്ചതുപോലെ തിരുവനന്തപുരത്തെ ആരെയാ വിളിക്കുന്നത്‌? ഞാനൊരു മുവാറ്റുപുഴക്കാരിയാണേ.

  രഞ്ജിത്‌ ചെമ്മാട്‌, നന്ദി

  മഴത്തുള്ളി, നന്ദി

  പാര്‍ത്ഥന്‍ ജി, ഭക്തിഗാനങ്ങള്‍ എത്ര കിട്ടിയാലും ഇഷ്ടമാണ്‌. നല്ല നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. എന്നെ കൊണ്ട്‌ ആവുന്നതുപോലെ പാടാന്‍ ശ്രമിക്കാം.

  പാമരന്‍ ജി, "പാമരം പളുങ്കു കൊണ്ട്‌--" പളുങ്കു പോലെയുള്ള വാക്കുകള്‍ക്ക്‌ നന്ദി.

  മാണിക്യം നന്ദി.
  കിലുക്കാമ്പെട്ടി, പാട്ടൊന്നും നന്നായില്ലെങ്കിലും മനോഹരമായ ശബ്ദം എന്നൊക്കെ പറഞ്ഞതില്‍ സന്തോഷം നന്ദി.

  ഗീതാഗീതികള്‍- തിടര്‍ച്ചയായ പ്രോല്‍സാഹനത്തിനു നന്ദി

  മയൂര - നന്ദി

  എതിരന്‍ ജി,
  കുളിരളകങ്ങളിലിളകും മണി " നാക്കു വഴങ്ങാന്‍ കുറേയേറേ താമസിച്ചു എന്നിട്ടും ശരിയായില്ല

  അപ്പു, ഇനിയും അവരെ പ്രകോപിപ്പിച്ച്‌ എഴുതിയ്ക്കുമല്ലൊ. ഞങ്ങളെ കൊണ്ട്‌ കഴിയും വിധം ഈണമിട്ടു പാടാന്‍ ശ്രമിക്കാം.

  വേണു ജീ, നന്ദി

  സുമേഷ്‌ ജി, തുറന്ന അഭിപ്രായത്തിനു നന്ദി

  പൊറാടത്ത്‌ നന്ദി.

  വി എം നന്ദി

  ലക്ഷ്മി നന്ദി

  അഗ്രജന്‍ നന്ദി

  വഴിപോക്കന്‍ നന്ദി

  നിര്‍മ്മലല്‍ ശ്രമിക്കാം അഭിപ്രായത്തിനു നന്ദി

  ReplyDelete
 33. ചന്ദ്രകാന്തം ചേച്ചിയ്ക്കും പണിയ്ക്കര്‍ മാഷിനും കൃഷ്ണ ചേച്ചിയ്ക്കും ആശംസകള്‍...

  ReplyDelete