Sunday, June 7, 2009

ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി

ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

സമയക്കുറവായിരുന്നു കാരണം.

കേട്ട്‌ അഭിപ്രായം പറയുമല്ലൊ



http://aaltharablogs.blogspot.com/2009/01/blog-post_24.html
ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?


എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
എഴുതിയത് ഏ.ആര്‍. നജീം
Labels: കവിത (പോലെ എന്തോ)

5 comments:

  1. ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
    ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

    സമയക്കുറവായിരുന്നു കാരണം.

    കേട്ട്‌ അഭിപ്രായം പറയുമല്ലൊ

    ReplyDelete
  2. നല്ലൊരു പ്രണയഗീതമായിട്ടുണ്ട്. കവിതയില്‍ നിന്ന് നല്ലവരികള്‍ നോക്കി സെലക്റ്റ് ചെയ്തിരിക്കുന്നതും നന്നായിട്ടുണ്ട്.
    നജീമിനും ഡോക്ടര്‍ക്കും അനുമോദനങ്ങള്‍.

    ReplyDelete
  3. ഏ.ആര്‍. നജീമിന്റെ കവിത വായിച്ചപ്പൊഴെ വളരെ ഇഷ്ടമായി, പണിക്കര്‍സര്‍ വളരെ മനോഹരമായി പാടിയിരിക്കുന്നു.
    ഭാവഗംഭീരം! ശ്രവണസുന്ദരം!!
    എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല
    ഒത്തിരി നാളു കൂടിയാണു നല്ലൊരു ഗാനം കേള്‍ക്കുന്നത്.
    ഈ മനോഹര ഗാനത്തിനു പണിക്കര്‍സര്‍നും‌ ഏ.ആര്‍. നജീമിനും നന്ദി..

    http://aaltharablogs.blogspot.com/2009/01/blog-post_24.html

    ReplyDelete
  4. സര്‍,

    നിറഞ്ഞ മനസ്സോടെ പറയട്ടെ, നന്ദീ, വളരെ വളരെ..

    സംഗീത ദേവതയായ സരസ്വതീ ദേവിയുടെ കടാക്ഷം താങ്കള്‍ക്ക് ആവോളമുണ്ടാകട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു..

    ഒരുപാട് സ്നേഹത്തോടെ...

    ReplyDelete
  5. താങ്കള്‍ പാടുമെന്നറിയുന്നതിപ്പോഴാണ് :)

    നന്നായിട്ടുണ്ട്.

    ReplyDelete