Sunday, November 2, 2008

ഇനിയും വരില്ലേ--

ഇനിയും വരില്ലേ-- Click To Hear

കാലത്തെണീറ്റു ബ്ലോഗ്‌ നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത 
http://ente-snehatheeram.blogspot.in/2008/11/blog-post.html

വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി. ദാ അതാണിത്‌.

എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?

നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?ഇനിയും വരില്ലേ ----

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ

പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്

പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്

മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.

19 comments:

 1. പ്രിയ സുഹൃത്തുക്കളെ esnips എന്നെ പറ്റിച്ചു

  ഞാന്‍ ആപാട്ട്‌ അഞ്ചു തവണ ഇപ്പോള്‍ അപ്ലോഡി എന്നിട്ടും അവന്‍ അതു കേള്‍ക്കുവാന്‍ സമ്മതിക്കുന്നില

  ഇനി മറ്റ്‌ എന്തെങ്കിലും വഴി നോക്കട്ടെ തല്‍ക്കാലം ക്ഷമിക്കുക

  ReplyDelete
 2. വളരെ മനോഹരമായിരിക്കുന്നു,
  ഒത്തിരി ഇഷ്ടമായി.
  രാത്രിമഴ എന്ന എന്റെ ബ്ലോഗിലെ " മഴയേ മഴയേ "എന്ന ഗാനം ഒന്നു ഇതുപോലെ പാടി തരാമോ, ദയവായി..

  ReplyDelete
 3. മനോഹരം മനോഹരം.

  പൂമരച്ചോട്ടില്‍...ഇവിടം വളരെ വളരെ ഇമ്പമായി ആലപിച്ചിരിക്കുന്നു.
  നല്ല കവിതയും അതിനൊത്ത ഈണവും. ഷീബയ്ക്കും പണിക്കര്‍ സാറിനും അഭിനന്ദനങ്ങള്‍.

  ReplyDelete
 4. വളരെ നന്നായിട്ടുണ്ട് മാഷേ... കുറച്ചുകൂടി ഫീല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി..

  ReplyDelete
 5. കേട്ടു. എനിക്കിഷ്ടമായി. :)
  Free Podcast Hosting ന്റ്റെയാണോ ശബ്ദ രേഖ ചെയ്തതിലെന്തോ അലോരസം ഉണ്ടെന്നു തോന്നുന്നു.

  ReplyDelete
 6. പണിയ്ക്കർ സാറേ.. ഈ കവിത ഞാനും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഈണമിട്ട് പാടുക എന്ന ഒരു സാഹസമൊന്നും ശ്രമിയ്ക്കാനുള്ള യാതൊരു കഴിവും ഇല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ തിരിച്ച് പോന്നു.

  ഇത് നന്നായിട്ടുണ്ട് കേട്ടോ. അഭിനന്ദനങ്ങൾ..

  സ്നേഹതീരം ചേച്ചി(ഷീബ??)യെയും അഭിനന്ദനങ്ങൾ അറിയിയ്ക്കുമല്ലോ

  ReplyDelete
 7. അലോസരമായ ശബ്ദം ഇടക്കിടെ കേള്‍ക്കുന്നു. അത് നീക്കം ചെയ്തതിനുശേഷം ഒന്നു കൂടി പോസ്റ്റാമോ?
  ഈണം നന്നായിട്ടുണ്ട്.

  ReplyDelete
 8. വരവൂരാന്‍ ജി, ഇതെവിടെയാ ഈ വരവൂര്‌? ആദ്യമായി കേള്‍ക്കുന്നു. ആദ്യത്തെ അഭിപ്രായത്തിനു നന്ദി. മഴയേ ഒന്നു വിളിച്ചു നോക്കി എനിക്കു തന്നെ അങ്ങോട്ട്‌ ഇഷ്ടപ്പെടുന്നില്ല , ഇനി നല്ല ഈണം വരുമോ എന്നു നോക്കട്ടെ,

  ഗീതടീച്ചര്‍, ചെറുപ്പത്തില്‍ പൂമരച്ചോട്ടില്‍ ഇരുന്ന കാലത്തേക്കു കൊണ്ടുപോയതല്ലെ ആ കവിത, പിന്നെങ്ങനെ അവിടം മനോഹരമാകാതിരിക്കും? പക്ഷെ എനിക്കന്നാ കുട്ടിയോട്‌ പ്രണയമൊന്നുമല്ലായിരുന്നു, ഇന്നും തുടരുന്ന ആ ഊഷ്മളമായ സൗഹൃദം. ഇന്നു കാലത്തും ഫോണ്‌ ചെയ്തിരുന്നു. സൗഹൃദം അങ്ങനെയും സാധ്യമാണ്‌.

  വാല്‌മീകിമാഷേ താങ്കളുടെ കമന്റ്‌ ആണ്‌ എന്നെ കൊണ്ട്‌ അതു ചെയ്യിച്ചത്‌. ഫീലൊക്കെ വരുത്താന്‍ ശ്രമിച്ചതാണ്‌ - ഈ ഉണങ്ങിയ തൊണ്ടയില്‍ നിന്ന്‌ അത്രയൊക്കെയേ വരുന്നുള്ളു.

  വേണൂ ജീ, ആദ്യം ഇസ്നിപ്സ്‌ ല്‍ ലോഡ്‌ ചെയ്തതാണ്‌ എന്നാല്‍ ഇത്തവണ അവര്‍ പൈച്ചു എന്താണെന്നറിയാന്‍ വയ്യ അതില്‍ നിന്നും കേള്‍ക്കുന്നില്ല. പിന്നെ ഹരീ പറഞ്ഞതുപോലെ യാഹൂ ഒരു ഗ്രൂപ്പുണ്ടാക്കി അതില്‍ ഇടാന്‍ നോക്കി. അവര്‍ പറയുന്നു ഫയല്‍ സൈസ്‌ വലുതാണ്‌ അതു പറ്റില്ല എന്ന്‌. പിന്നെ പോയി പോഡ്കാസ്റ്റിയതാണ്‌ . അവര്‍ അവരുടെ അഡ്വര്‍റ്റൈസ്‌മന്റ്‌ അതില്‍ തിരുകും. അതാണ്‍ ആ കേള്‍ക്കുന്നത്‌.

  ഇനിയും നോക്കട്ടെ, ഇസ്നിപ്സില്‍ ഒന്നു കൂടി നോക്കാം

  പൊറാടത്ത്‌ ജീ, ഈണം ഇടൂവാന്‍ അത്ര പ്രയാസമൊന്നുമില്ല. അക്ഷെ അത്‌ തന്നെ വരണം എന്നു മാത്രം. ചിലപ്പോള്‍ ഇങ്ങു വരും അത്രതന്നെ, ചിലപ്പോള്‍ കാത്തുകാത്ത്‌ ദ്വേഷ്യം വന്ന്‌ ഇട്ടിട്ടുപോകും. പാടാനുള്ള കഴിവുണ്ടല്ലൊ അതെത്ര ഭാഗ്യം.

  അനംഗാരി ജീ, പറഞ്ഞില്ലെ പോഡ്കാസ്റ്റിന്റെ advt ആണ്‌ . പിന്നെ നോക്കാം esnips ല്‍ അവര്‍ ഒന്നു പറ്റിച്ചതു കൊണ്ട്‌ കുറെ കഴിയട്ടെ എന്നു വച്ചിരിക്കുകയാണ്‌

  ReplyDelete
 9. മനോഹരമായ വരികളും സുന്ദരമായ ആലാപനവും...വളരെ നന്നായിട്ടുണ്ട്‌....

  ReplyDelete
 10. Khodukai!!! nannayirikkunnu mashe. podcast site il ninnum kettu.

  ReplyDelete
 11. മയില്‍പീലി കവിതയുടെ സൗന്ദര്യം മുഴുവനും പാട്ടില്‍ വരുത്താന്‍ സാധിക്കാഞ്ഞതില്‍ വിഷമമുണ്ട്‌
  പാടുമ്പോള്‍ ഭാവം ഒന്നും വരുന്നില്ല. എന്നാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌ എന്നു കേട്ടിട്ടില്ലേ- അദ്ദന്നെ

  ബഹു ജീ അതിപ്പോള്‍ ഇസ്നിപ്സിലും കേള്‍ക്കാം ഇന്നലെ അവര്‍ അതു സ്വീകരിച്ചു.

  ഒരു ഞായറാഴചയല്ലെ ഒഴിവുള്ളു, പെട്ടെന്നു തീര്‍ക്കാനുള്ള ശ്രമത്തിലാണ്‌ ബീറ്റ്‌ ഒരേപോലെയുള്ളത്‌ തന്നെ ഇട്ടത്‌. കൂടാതെ എനിക്കൊരു പ്രയാസം കൂടിയുണ്ട്‌- ആദ്യം പാടാനിടൂന്ന ഇടുന്ന ലൊങ്ങ്‌ ബീറ്റ്‌ ന്റെ ഓവര്‍ലാപ്പിംഗ്‌ വോക്കലിന്റെ കൂടെ കാണും - പ്രത്യേകം റെകോര്‍ഡിംഗ്‌ റൂം ഇല്ലല്ലൊ. അപ്പോള്‍ അതു മാറ്റി വേറെ മുറിച്ചു മുറിച്ചു ചേര്‍ക്കുമ്പോള്‍ രണ്ടു കൂടി കടിപിടി. അതികൊണ്ട്‌ വളരെ സമയം അതിനെടുക്കും. ഒരു താളമാണെങ്കില്‍ ഈ പാടൊന്നുമില്ലല്ലൊ. നമ്മളൊക്കെ തന്നെ അല്ലേ കേള്‍ക്കുന്നതും എന്നു കരുതി. ഇനി ശ്രദ്ധിക്കാം

  ആട്ടെ യാഹൂ ഗ്രൂപ്പില്‍ ഇടാന്‍ നോക്കിയിട്ട്‌ ഫയല്‍ വലിപ്പം കൂടൂതലാണെന്നു പറഞ്ഞ്‌ അവര്‍ സമ്മതിച്ചില്ല. പിന്നെ നിങ്ങള്‍ എങ്ങനെ ആണ്‌ ഹരിയുടെ പ്ലെയര്‍ ഉപയോഗിക്കുന്നത്‌

  ReplyDelete
 12. മനോഹരൻ,അദ്ദേഹത്തിന്റെ ജേഷ്ഠൻ മനമനോഹരൻ..!

  ഇത്തവണ ഈണവും ഡ്രമ്മനെയും ഒക്കെ ഒതുക്കി കൂടുതൽ മയപ്പെടുത്തിപ്പാടി,ഷീബയുടെ വരികൾക്കും കൊടുകൈ.!

  കൊള്ളാം..!

  ReplyDelete
 13. വരികളും ആലാപനവും മനോഹരം

  ReplyDelete
 14. രസായിരിയ്ക്കുന്നു മാഷേ..
  ഉഗ്രൻ ശബ്ദമാണല്ലൊ

  ReplyDelete
 15. നന്നായിരിക്കുന്നു ചേട്ടാ, ചേട്ടനെ ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഒന്നും കാണുന്നില്ല ...

  ReplyDelete
 16. സ്വന്തം സുഹൃത്തെ ദാ ഫോളൊവേര്‍സ്‌ തുറന്നിട്ടിരിക്കുന്നു.
  ഇടയ്ക്കിടെ ഇതുവഴി വരിക
  കേട്ടിട്ട്‌ അഭിപ്രായം എന്തായാലും അറിയിക്കുക
  ഒന്നു മാത്രം ഓര്‍ത്താല്‍ മതി ഞാന്‍ ഒരു സാധാരണക്കാരനാണ്‌ ഇതെന്റെ ഒരു ഹോബി മാത്രമാണ്‌

  ReplyDelete
 17. ഇപ്പോഴാണ് ഇത് കേട്ടത്... വളരെ നന്നായിട്ടുണ്ട് :)

  ReplyDelete
 18. സുകുമാര്‍ ജി

  ഇവിടെ എത്തിപ്പെട്ടു അല്ലെ?

  സന്തോഷം

  ഇനിയും ഉണ്ട്‌ ധാരാളം ഗാനങ്ങള്‍ കേള്‍ക്കുമല്ലൊ ലിങ്ക്‌ വലതു വശത്തുണ്ട്‌, ലിങ്കില്ലാത്തവയും ഉണ്ട്‌

  ReplyDelete