Wednesday, September 21, 2011

മോഹനരാഗതരംഗങ്ങളില്‍ - ഒരിക്കല്‍ കൂടി



ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം


ഗീത റ്റീച്ചര്‍ എഴുതിയ പോസ്റ്റ്‌ ഇപ്പോള്‍ കാണാനില്ല ആ ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നും ഇല്ല. എവിടെ പോയൊ ആവോ?


അവര്‍ അന്ന് ഈ പാട്ടിനിട്ട കമന്റുകള്‍ ദാ ഈ പടങ്ങളില്‍ കാണാം

Friday, September 9, 2011

വ്രീളാവിവശയായ്‌ വന്ന മലയാള കവിത

വ്രീളാവിവശയായ്‌ അരികില്‍ വന്ന മലയാള കവിത

ശ്രീ സി എം ജനാര്‍ദ്ദനന്‍ മാഷ്‌ എഴുതി ജനവാതില്‍ എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന കവിത.

ഓണത്തിനിടയില്‍ പൂട്ടു കച്ചവടം എന്നു പറയില്ലെ അതുപോലെ ഇന്ന് അവധി എടുത്തിരുന്നപ്പോള്‍ തോന്നിയ ഒരു വികൃതി മറ്റു തെരക്കൊന്നും ഇല്ലെങ്കില്‍ ഇതും ഒന്നു കേള്‍ക്കൂ. അഭിപ്രായം പറയാന്‍ പറയുന്നില്ല വല്ല തെറിയും കേള്‍ക്കേണ്ടി വന്നാലൊ അല്ലെ?
:)


Sunday, September 4, 2011

ഇനിയെന്റെ കണ്ണീരു മാറും




"ഇനിയെന്റെ കണ്ണീരു മാറും"

സ്വന്തം സുഹൃത്ത്‌ എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഭക്തിഗാനം

അദ്ദേഹത്തിന്റെ ബ്ലോഗ്‌ തലക്കെട്ട്‌ ഇംഗ്ലീഷില്‍ ആയിരുന്നതു കൊണ്ട്‌ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.

ലളിതമായ വരികള്‍.

അദ്ദേഹത്തെ വിവരം അറിയിക്കാം എന്നു വിചാരിച്ചിട്ട്‌ മെയില്‍ ഐ ഡി ഒന്നും കാണാനില്ല്ല.

അതുകൊണ്ട്‌ നേരെ പോസ്റ്റ്‌ ചെയ്യുന്നു.

എല്ലാവരും കേള്‍ക്കുമല്ലൊ അല്ലെ ?

പണ്ട്‌
മോഹനരാഗതരംഗങ്ങളില്‍ എന്ന കവിത
http://lalithaganam.blogspot.com/2008/08/blog-post.html പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിലെ ബിജി എമ്മില്‍ ഇടത്തെ സ്പീക്കറില്‍ നിന്നും വലത്തെതിലേക്കു ശബ്ദം മാറ്റിയതിനെ ശ്രീ അഭിലാഷ്‌ പ്രശംസിച്ചെഴുതിയിരുന്നു.

ആ വേല പഠിച്ചു കഴിഞ്ഞാല്‍ ഇനിയും പ്രയോഗിക്കാം (അന്നത്തെത്‌ മകനായിരുന്നു ചെയ്തു തന്നത്‌)
എന്നു വാക്കു കൊടുത്തതാ.
ഇപ്പൊഴെ പറ്റിയുള്ളു ദാ രണ്ടിടത്ത്‌ പ്രയോഗിച്ചു ഹ ഹ ഹ :)