Sunday, September 4, 2011

ഇനിയെന്റെ കണ്ണീരു മാറും
"ഇനിയെന്റെ കണ്ണീരു മാറും"

സ്വന്തം സുഹൃത്ത്‌ എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഭക്തിഗാനം

അദ്ദേഹത്തിന്റെ ബ്ലോഗ്‌ തലക്കെട്ട്‌ ഇംഗ്ലീഷില്‍ ആയിരുന്നതു കൊണ്ട്‌ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.

ലളിതമായ വരികള്‍.

അദ്ദേഹത്തെ വിവരം അറിയിക്കാം എന്നു വിചാരിച്ചിട്ട്‌ മെയില്‍ ഐ ഡി ഒന്നും കാണാനില്ല്ല.

അതുകൊണ്ട്‌ നേരെ പോസ്റ്റ്‌ ചെയ്യുന്നു.

എല്ലാവരും കേള്‍ക്കുമല്ലൊ അല്ലെ ?

പണ്ട്‌
മോഹനരാഗതരംഗങ്ങളില്‍ എന്ന കവിത
http://lalithaganam.blogspot.com/2008/08/blog-post.html പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിലെ ബിജി എമ്മില്‍ ഇടത്തെ സ്പീക്കറില്‍ നിന്നും വലത്തെതിലേക്കു ശബ്ദം മാറ്റിയതിനെ ശ്രീ അഭിലാഷ്‌ പ്രശംസിച്ചെഴുതിയിരുന്നു.

ആ വേല പഠിച്ചു കഴിഞ്ഞാല്‍ ഇനിയും പ്രയോഗിക്കാം (അന്നത്തെത്‌ മകനായിരുന്നു ചെയ്തു തന്നത്‌)
എന്നു വാക്കു കൊടുത്തതാ.
ഇപ്പൊഴെ പറ്റിയുള്ളു ദാ രണ്ടിടത്ത്‌ പ്രയോഗിച്ചു ഹ ഹ ഹ :)

20 comments:

 1. അനുപല്ലവിയില്‍ പാട്ടും താളവും തമ്മില്‍ ഇടയുന്നുണ്ട് ...റെക്കോര്‍ഡിംഗ് ല്‍ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് ..ആകെ disturbance ..
  സംഗീതം വളരെ നന്നായി ..പാടുന്നത് female voice ആയിരുന്നേല്‍ കൂടുതല്‍ നന്നായേനെ ..
  :)
  മാര്‍ക്ക് secret ആണ് .final stage ല്‍ പറയാം ..:)

  ReplyDelete
 2. രമേശ്‌ ജി,

  അതു ബെഡ്രൂമില്‍ ഇരുന്നുള്ള പണിയല്ലെ . അതിനിടയ്ക്ക്‌ ഞായറാഴ്ച ആയാലും ഇടയ്ക്കിടയ്ക്കു ആശുപത്രിയില്‍ നിന്നുള്ള വിളികളും മറ്റുമായി അങ്ങനെ പോകും കാലത്തു തൊട്ട്‌ തുടങ്ങ്യതാ അഞ്ചു പ്രാവസ്യം ഇടയ്ക്കു നിര്‍ത്തേണ്ടി വന്നു. അവസാനം ഉള്ള കഷണങ്ങള്‍ അതിലെയും ഇതിലെയും ചേര്‍ത്ത്‌ വച്ചതാ. ഒന്നു രണ്ടിടത്ത്‌ വച്ച സ്ഥലം അല്‍പം മാറിപ്പോയിട്ടുണ്ട്‌. അതാ താളത്തില്‍ പിഴവു വന്നത്‌.

  തുറന്ന അഭിപ്രായത്തിനു നനദി
  ഭൈമിയ്ക്കു ചുമയും മറ്റുമായി പാടാന്‍ പറ്റാത്ത അവസ്ഥയാന്‌. അതുകൊണ്ട്‌ ഞാന്‍ തന്നെ അങ്ങു പാടി.
  ഒരിക്കല്‍ കൂടി നന്ദി

  ReplyDelete
 3. നല്ല വരികൾ നല്ല ശബ്ദത്തിൽ കേട്ടപ്പോൾ മനസ്സിനു നല്ല സുഖം.എന്റെയീ ദിവസം ധന്യം.

  ReplyDelete
 4. മോഹനരാഗതരംഗങ്ങളില്‍ എന്ന കവിത(പാടിയത്) ഞാൻ കൊറെ നാളായി തപ്പി നടക്കുവാരുന്നെ.ഇവിടെ ഇപ്പോൾഅതു കേൾക്കാൻ പറ്റുന്നില്ലല്ലോ. ഞാൻ ഗീതചെച്ചീടെ ബ്ലോഗിൽ(ഇപ്പോൾ ആ ബ്ലോഗിലും കണുന്നില്ല) നിന്നും കുറെ തവണ കേട്ടതാണേ.

  ഈയടുത്തിടെ ആ പാട്ട് എന്റെമനസ്സിൽ വന്നുകൊണ്ടേയിരുന്നു. എവിടെ ? എപ്പോൾ? എന്നൊന്നും എനിക്കു ഓർത്തെടുക്കാനും കഴിഞ്ഞില്ല. ഒരു നിയോഗം പോലെ അതു ഇപ്പൊൾ ഇതാ വന്നു നിൽക്കുന്നു എന്റെ മുൻപിൽ .ഭഗവാന്റെ ഒരു കാര്യം.ആത്മാർഥമായി ആഗ്രഹിച്ചാൽ അതുനമ്മേ തേടിയെത്തും അല്ലേ.എനിക്കു അതിന്റെ ലിങ്ക് ഒന്നു മെയിൽ ചെയ്യണെ സർ.

  ReplyDelete
 5. ഈ പാടു എഴുതിയ ജിമ്മിച്ചനും സംഗീതം ചെയ്ത പണിക്കര് ചേട്ടനും അഭിനദ്ധനങ്ങള്‍..

  ReplyDelete
 6. ദൈവത്തിന് ഒത്തിരി നന്ദി!
  ഒത്തൊരി സന്തോഷമുള്ള ഒരു ദിവസം!

  ലളിതമായ വരികള്‍ മനസ്സിലുള്ളിലെ താളത്തില്‍ എഴുതാറുണ്ടെങ്കിലും ഒരിക്കലും അതിന് ഈണമിട്ട്, ആള്‍ക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ തുനിഞ്ഞിരുന്നില്ല :),

  വരികള്‍ക്ക് ഈണമുണ്ടെന്ന് പറഞ്ഞവരോട് ഒന്ന് പാടുമോ എന്ന് ചോദിച്ചപ്പോള്‍ പലരും ഓടി..!

  ഇന്ന് ഞാന്‍ പറയാതെ തന്നെ ശ്രീ പണിക്കര് ചേട്ടന്‍ ഒരു ഗാനത്തിന് ഈണമിട്ടിട്ട്, അതേ പോസ്റ്റിന് ഒരു കമന്‍റായി ലിങ്കിട്ടിരുന്നു.

  എന്‍റെ സന്തോഷം എല്ലാര്‍ക്കുമായ് പങ്ക് വയ്ക്കുന്നു..

  ReplyDelete
 7. thanks for ramesh arur for bring me here sir hats off you can do wonders only the recording editing that you can do that little fine tune to be done
  keep it up do it again you can win the mind of others you have that capacity may almighty bless you

  ReplyDelete
 8. കേട്ടു, നന്നായിട്ടുണ്ട്. കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല. എഴുതിയ ആള്‍ക്കും അത് ശബ്ദരൂപത്തിലാക്കിയ ആള്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 9. പണിക്കര്‍ ചേട്ടാ ഈണം ഇഷ്ടമായി
  വോകലിനു ഉപയോഗിച്ച മൈക് നോഇസ് പിടിക്കുന്നുണ്ട്
  നല്ലൊരു മൈക് വാങ്ങൂ, അപ്പോള്‍ ക്ളിയരാകും.
  ജിമ്മിക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 10. വളരെ സഹൃദയത്വത്തിൽ അലിഞ്ഞുചേരാനുള്ള മേമ്പൊടി മാത്രേയുള്ളൂ, ചെറിയ പോരായ്മകൾ. പാട്ടും ലളിതമായ സംഗീതവും കേട്ടിരുന്നപ്പോൾ, ഒരു പ്രത്യേക ലയനാനുഭൂതിയുണ്ടായി. ഏറെ അഭിനന്ദനങ്ങളും സംതൃപ്തമായ ഓണാശംസകളും വിതറുന്നു....

  ReplyDelete
 11. ഇനിയെന്റെ കണ്ണീരു മാറും.... നല്ല വരികള്‍.. ആലാപനവും കൊള്ളാം.. രമേശ്‌ പറഞ്ഞ കാര്യം ഞാനും ആവര്‍ത്തിക്കുന്നില്ല..

  ReplyDelete
 12. ഒരു ദുബായിക്കാരന്‍

  ആദ്യമായി കാണുന്നു അല്ലെ? പ്രോല്‍സാഹനത്തിനു നന്ദി. ഇനിയും വരുമല്ലൊ അല്ലെ വരണം കാത്തിരിക്കും:)

  ReplyDelete
 13. കവിയൂര്‍ ജി,
  താങ്കളെ പോലെ ഉള്ള വലിയ ആളുകളുടെ പ്രോത്സാഹനത്തിനു എങ്ങനെ നന്ദിപറയണം എന്നറിയില്ല

  ReplyDelete
 14. രശീദ്‌ പുന്നശ്ശേരി

  റെകോര്‍ഡിംഗ്‌ ശരി ആക്കണം എന്നുണ്ട്‌. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു
  M audio യുടെ Sound Card ഇന്നു കിട്ടി
  എന്നെങ്കിലും ഒരിക്കല്‍ ശരി ആക്കാം. "കാക്ക കുളിച്ചാല്‍ കൊക്കാകുമോ" എന്ന പഴംചൊല്ല് ഓര്‍ക്കുമ്പോള്‍ എന്നെങ്കിലും ശരി ആകുമോ എന്നു സംശയവും ഉണ്ട്‌ :)

  ReplyDelete
 15. വി ഏ ജി

  പ്രോല്‍സാഹനത്തിനു നന്ദി

  ആസാദ്‌ ജി

  പ്രശ്നങ്ങള്‍ അത്ര എളുപ്പം തീര്‍ക്കാവുന്നതല്ലല്ലൊ
  ശ്രമിക്കുന്നുണ്ട്‌ നന്ദി

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. റോയി തട്ടയിൽ ,

  എല്ലാവരുടയും മനസ്സെനെതൊട്ടൂണർത്തുന്ന ഈ വരികളെഴുതിയ ജിമ്മിക്ക് അഭിനന്ദനം.

  ഈ വരികൾക്ക് ഈണം നല്കിയ പണിക്കരുച്ചേട്ടനും അഭിനന്ദനൾ.

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete