Thursday, September 5, 2013

കണ്ണാ കണ്ണാ നീയുറങ്ങ്റ്റീച്ചറിന്റെ  മകൾ ഇതു പാടും അപ്പോൾ പാട്ടായി കേൾക്കാം

http://leelachandran.blogspot.in/2012/11/blog-post.html


ഞാൻ അന്നു പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞതാണെന്ന് കരുതി അല്ലെ ?

റ്റീച്ചറുടെ മകൾ തെരക്കിനിടയിൽ പോലും പാടാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് മൊബൈലിൽ റെകോഡ് ചെയ്ത് അയച്ചു തന്നു.  അത് ഒന്നു മുറിച്ച് മിനുക്കി ഒപ്പിച്ചതാ അതിന്റെ കുഴപ്പം മുഴുവൻ എന്റെ മാത്രം

അപ്പോൾ കേൾക്കൂ

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേപൊന്നേനീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്….
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

അമ്മിഞ്ഞപ്പാലൂറും നി ചൊടിയി
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

പൊന്നി കിനാവുക കണ്ടീടുവാ
പൊന്നുഷസന്ധ്യക കണ്ടുണരാ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ