Sunday, June 28, 2009

വിശ്വകലാശില്‍പികളേ

ഈ പാട്ടിന്റെ കഥയും വരികളും ഇവിടെ വായിക്കാം


Wednesday, June 24, 2009

കാളിന്ദിപുളിനങ്ങളില്‍

ഈ പാട്ട്‌ 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട്‌ ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്‌.

രചന ശ്രീ പറത്തുള്ളി രവീന്ദ്രന്‍ (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
ആലാപനം ഡോ നളിനി.

അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്‍പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.

പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്‌.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത്‌ അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട്‌ അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ


Saturday, June 20, 2009

മാന്മിഴികൊണ്ടൊരു കവിത



ഇതിന്റെ കഥ ദാ ഇവിടെ വായിക്കാം

രചന പറത്തുള്ളി രവീന്ദ്രന്‍
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
അന്നു AIR കോഴിക്കോട്‌ പ്രോഗ്രാമിന്‌ പാടിയത്‌ ഡോ ധനഞ്ജയന്‍ (പാലക്കാട്‌)

"മാന്മിഴികൊണ്ടൊരു കവിത രചിച്ചെന്റെ
മാനസവീണയില്‍ പകരൂ
മരാളനൃത്തങ്ങള്‍ വെല്ലും നിന്റെ
മനോഹര നൃത്തം തുടരൂ
(മാന്മിഴി--

മന്ദാരമലര്‍ പോലെ നിന്‍ മന്ദഹാസം
മനസ്സിലുഷസ്സായ്‌ വിടര്‍ന്നുവെങ്കില്‍
മന്മഥനായിന്നു മാധവമാസത്തില്‍
മണിത്തേരേറി നടക്കും ഞാന്‍ നടക്കും ഞാന്‍.

(മാന്മിഴി--

മന്ദം തഴുകിയുണര്‍ത്തൂ നീ എന്നിലെ
മധുരമനോഹരസ്വപ്നങ്ങള്‍

മധുമഴ ചൊരിയൂ നീ മനസ്സിലെ മലര്‍ക്കാവിൽ
മഴവിൽക്കൊടിയായ് ഒരുങ്ങിയെത്തൂ ഒരുങ്ങിയെത്തൂ

ഇന്ന്‌ ഇതു സംവിധാനം ചെയ്ത ഡൊ രാധാകൃഷ്ണനുമായി സംസാരിക്കാൻ സാധിച്ചു അദ്ദേഹം വരികൾ മുഴുവൻ പറഞ്ഞു തന്നു അതുകൊണ്ട് പൂർണ്ണഗാനം കാണൂ.

(മാന്മിഴി---


അതെങ്ങനാ 2009 ല്‍ ഇങ്ങനൊരു പാതകം കാണിക്കും എന്ന്‌ അന്ന് (1974-75)ല്‍ അറിയില്ലല്ലൊ എങ്കില്‍ അന്നേ അതെവിടെ എങ്കിലും ഒന്നെഴുതി വച്ചേനേ)

Monday, June 15, 2009

യമുനാതീരവിഹാരീ

ഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം



"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

Sunday, June 7, 2009

ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി

ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

സമയക്കുറവായിരുന്നു കാരണം.

കേട്ട്‌ അഭിപ്രായം പറയുമല്ലൊ



http://aaltharablogs.blogspot.com/2009/01/blog-post_24.html
ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?


എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
എഴുതിയത് ഏ.ആര്‍. നജീം
Labels: കവിത (പോലെ എന്തോ)