Monday, August 24, 2009

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ



കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കരുണാസാഗരാ

കണ്ണിനു കണ്ണായ കണ്ണാ കണ്ണാ
ഗുരുവായൂരമരുന്ന കണ്ണാ

കരതാരില്‍ വിലസുന്ന മുരളീ -ഗാന
സ്വരഗംഗയില്‍ മുങ്ങിയൊഴുകാന്‍
കൊതികൊള്ളുമടിയന്റെയുള്ളില്‍
കുടികൊള്ളണെ നാഥനെന്നും

അറിവിന്റെയറിവാകുമമൃതം
അകതാരിലുളവായി നിറയാന്‍
അവിവേകിയടിയങ്കലൊരുനാള്‍
കൃപചെയ്യണെ നാഥഭഗവാന്‍

4 comments:

  1. കൃഷ്ണഭക്തയായ എനിക്ക് ഒത്തിരി ഇഷ്ടമായി ഈ പാട്ട്.

    ReplyDelete
  2. ith kandillyaayirunnu maashe.

    aggregators onnum nokkaan pataarillya , athukond kure posts missaayi.

    assalaayittund.. those fillers between the pallavi&anupallavi&charanam is superb.

    ReplyDelete
  3. നല്ല വരികള്‍ നന്നായിട്ട് ആലപിച്ചിരിക്കുന്നു സംഗീതവും നന്നായിട്ടുണ്ട് അഭിനന്ദനം ആശംസകള്‍ ഭാവുകങ്ങള്‍

    ReplyDelete
  4. ചന്ദ്രേട്ടന്‍ , നല്ല വാക്കുകള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete