കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കരുണാസാഗരാ
കണ്ണിനു കണ്ണായ കണ്ണാ കണ്ണാ
ഗുരുവായൂരമരുന്ന കണ്ണാ
കരതാരില്‍ വിലസുന്ന മുരളീ -ഗാന
സ്വരഗംഗയില്‍ മുങ്ങിയൊഴുകാന്‍
കൊതികൊള്ളുമടിയന്റെയുള്ളില്‍
കുടികൊള്ളണെ നാഥനെന്നും
അറിവിന്റെയറിവാകുമമൃതം
അകതാരിലുളവായി നിറയാന്‍
അവിവേകിയടിയങ്കലൊരുനാള്‍
കൃപചെയ്യണെ നാഥഭഗവാന്‍