Sunday, July 26, 2009

നൊമ്പരപ്പൂവേ

ഇത്തവണ പുതിയ പാട്ടൊന്നും കിട്ടിയില്ല . അതുകൊണ്ട്‌ ഇതൊന്നു പുതിയതായി പാടി പോസ്റ്റുന്നു.


പണ്ട്‌ കിരണിന്റെ ശബ്ദത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു ഗാനം - പൊതുവാളിന്റെ രചന




നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍
സുന്ദരമാമൊരു സ്വപ്നം
മറഞ്ഞു നില്‍പ്പൂ മണ്ണിന്‍ മടിയില്‍
സ്വര്‍ണ്ണഖനി പോലെ

വര്‍ണ്ണപ്പീലികള്‍ പുതച്ചുറങ്ങും
വള്ളിക്കുടിലിനു വെളിയില്‍
വെറുതേ കാത്തിരിക്കുവതേതൊരു
ദേവസുന്ദരനേ - ദേവസുന്ദരനെ

ഹൃദയവീണ പൊഴിക്കും നാദം
ഹൃദ്യമാകുമൊരനുരാഗം
മൂളിവരുന്നൊരു മധുപനു നല്‍കാന്‍
തേന്‍ കണമൊത്തിരിയുണ്ടോ തേന്‍ കണമൊത്തിരിയുണ്ടോ

7 comments:

  1. ഇത്തവണ പുതിയ പാട്ടൊന്നും കിട്ടിയില്ല . അതുകൊണ്ട്‌ ഇതൊന്നു പുതിയതായി പാടി പോസ്റ്റുന്നു.


    പണ്ട്‌ കിരണിന്റെ ശബ്ദത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു ഗാനം - പൊതുവാളിന്റെ രചന

    ReplyDelete
  2. കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
    കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
    കാത്തു നില്‍ക്കുകയായിരുന്നു
    കരളേ നിന്നുടെ കരിവളയുടെ
    കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
    കവിത പൂക്കുകയായിരുന്നു..........

    എനിക്കറിയില്ല....... എന്തു പറയണം എന്നു.എന്തിനാ ഞാന്‍ കരഞ്ഞത് എന്ന്....ആ ശബ്ദത്തെ മനസ്സാ നമസ്കരിക്കുന്നു.

    ഇവിടെ അല്ല ഈ കമന്റ് പറയണ്ടത് എന്ന് അറിയാം.. നേരിട്ടു പറയാന്‍ പിന്നെ ഞാന്‍ എന്തുചെയ്യും?ക്ഷമിക്കണം.

    ReplyDelete
  3. ഹ ഹ ഹ കിലുക്കാമ്പെട്ടീ, എന്റെ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ ആരും കരഞ്ഞു പോകും. പക്ഷെ നല്ല പാട്ടുകാരോടൊക്കെ പാടാന്‍ പറഞ്ഞിട്ട്‌ അവര്‍ ഒന്നു പാടിത്തരണ്ടെ.

    ഇതിനകം തന്നെ രണ്ടു പാട്ടുകളും കൊണ്ട്‌ ഒരുപാടു പേരുടെ പിന്നാലെ നടന്നു. ഇനി അതും ഞങ്ങള്‍ തന്നെ പാടൂം കിലുക്കം പെട്ടിയ്ക്ക്‌ ഇനിയും കരയാം :)(ചുമ്മാ പറഞ്ഞതാ കേട്ടൊ)

    ReplyDelete
  4. എന്തെ ഞാന്‍ വൈകിയേ ...... മനോഹരം ചേട്ടാ പാടുന്നെ ......
    ഇനിയും പാടു ഹൃദയമേ .

    ReplyDelete
  5. മണ്‍സൂന്‍ മധു ജി

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    താമസിച്ചു എന്നു വിചാരിച്ചു വിഷമിക്കേണ്ട ഇനി എപ്പോഴും വന്നോളൂ

    ReplyDelete
  6. ആളു കാണുന്ന പോലല്ലല്ലൊ.....?
    വളരെ ചെറുപ്പമാ...?

    ReplyDelete
  7. വികെ ജീ
    വളരെ വളരെ ചെറുപ്പം ഹാവൂ സന്തോഷമായി
    56 ഒക്കെ ഇപ്പൊ ഒരു വയസാണൊ അല്ലെ ? ഹ ഹ ഹ

    ReplyDelete