Monday, June 15, 2009

യമുനാതീരവിഹാരീ

ഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

16 comments:

 1. "യമുനാതീരവിഹാരീ
  മനോമോഹനസ്വരധാരീ
  കണ്ണന്റെ മണിവേണുഗാനത്തിലാറാടി
  ഗോപികമാര്‍ മയങ്ങീ

  ReplyDelete
 2. ഇങ്ങനെത്തന്നെയാണോ അന്നും പാടിയത്‌.

  ReplyDelete
 3. അല്ല പണിക്കരുസാറിന്‍റ്റെ പാട്ടായകൊണ്ട്
  സറേ പട്ട് എന്നാല്‍ ഇതാണ്‍ ഉഗ്രന്‍ എന്ന് പറയാന്‍ ഞാന്‍ തയാര്‍ എന്നലും അതു കേള്‍ക്കാതെ പറയാന്‍ പറ്റുമോ?

  കേട്ട പാട്ട് കേമം
  കേള്‍ക്കാത്ത പാട്ട് ബഹുകേമം!


  പാര്‍ത്ഥാ സത്യം പറ എന്തുവാ കേട്ടത്?
  ഒന്നും കൂടി നോക്കിക്കെ വല്ലതും ശബ്ദം ഉണ്ടോ?

  ReplyDelete
 4. ഇങ്ങനെ തന്നെയാണോ അന്നും പാടിയത്?
  നന്നായിട്ടുണ്ട് സാര്‍.

  ReplyDelete
 5. പാര്‍ത്ഥന്‍ ജീ,

  കൂട്ടത്തിലുള്ള ബഹളമൊന്നും ഇല്ലായിരുന്നു.

  മാണിക്യം ഇവിടെ കേള്‍ക്കുന്നുണ്ടല്ലൊ.
  ഏതായാലും ആ MP3 അങ്ങോട്ടു വന്നിട്ടുണ്ട്‌. കേട്ടു നോക്കൂ

  വെറുതേ ഒരു ആചാര്യന്‍ ജി ക്ലാപ്പ്‌ കേട്ടു നന്ദി

  ReplyDelete
 6. അനില്‍ ജീ,

  കൂട്ടത്തിലുള്ള ബഹളമൊന്നും ഇല്ലായിരുന്നു.
  ഈണമൊക്കെ ഇതു തന്നെ

  ReplyDelete
 7. ഇതു നല്ല ഉഗ്രന്‍ പാട്ടല്ലേ !

  ReplyDelete
 8. പാട്ട് രസിച്ചു.
  അനുഭവങ്ങളൊക്കെ വായിക്കുന്നുണ്ട്.
  സ്റ്റേജിലെ അനുഭവങ്ങള്‍ അയവിറക്കാനും സാധിക്കുന്നു.
  “ഒരു ചിത്രം പൂര്‍ത്തിയായി“ എന്ന നാടകം സ്കൂള്‍ മത്സരത്തിനു സം‌വിധാനം നാട്യം ഒക്കെ ഏറ്റെടുത്ത് തുടങ്ങുന്നതിനു മുന്നേയുള്ള എന്‍റെ അനൌണ്‍സ്മെന്‍റ് ഇന്നും നാട്ടുകാര്‍ ഓര്‍ത്തു വച്ചിരിക്കുന്നു. “ഒരു ചിത്രം പൂത്രിയായി.”
  അതിലെ അക്ഷര തെറ്റ് മനസ്സിലാക്കിയ ഈ സം‌വിധായകന്‍ ഉടനെ തിരുത്തി. “ക്ഷമിക്കുക. ഒരു ചിത്രം പൂത്രിയായി.” കൂവലുകളുടെ മേളത്തില്‍ അരങ്ങേറിയ ആ നാടകം വിജയിച്ചിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.:)

  ReplyDelete
 9. വേണു ജീ
  ഹ ഹ ഹ ചിരിച്ചു ചിരിച്ചു രാവിലേ വയറുളുക്കിയല്ലൊ
  രണ്ടാമതും പൂത്രിയാകുന്നത്‌
  ഓര്‍മ്മകള്‍ പുതുക്കാന്‍ അവസരം തന്നതിനു പ്രത്യേക നന്ദി വേണം - മധുരിക്കും ഓര്‍മ്മകള്‍ അല്ലേ

  നാടകത്തില്‍ ഞാന്‍ പയറ്റി നോക്കി പക്ഷെ അതെനിക്കു പറഞ്ഞ പണിയല്ല എന്ന്‌ ആദ്യതവണ തന്നെ മനസ്സിലായി അതുകൊണ്ട്‌ മൂന്നു തവണ ശ്രമിച്ച ശേഷം ഒഴിവാക്കി വിട്ടു. അതുകൊണ്ടെന്താ നാടകങ്ങള്‍ രക്ഷപ്പെട്ടു

  ReplyDelete
 10. ചേട്ടാ..

  ആരും കൂടെ പാടിപ്പോകുന്ന തരത്തിലുള്ള കമ്പോസിങ്, ലളിതമായ വരികളും.

  ഇതിനേക്കാള്‍ കേമമായിട്ടായിരിക്കും അന്നും പാടിയത്, എന്നിട്ടും ഇന്റര്‍ സോണില്‍ പോയില്ലല്ലൊ..

  ReplyDelete
 11. MP3 കിട്ടി
  ഇന്നലെ ഇവിടെ നിന്ന് കേള്‍ക്കാന്‍ പറ്റീല്ല,
  പാട്ട് നന്നായിരിക്കുന്നു
  അന്ന് ഇന്റര്‍ സോണില്‍ പോകേണ്ടതാരുന്നു

  ReplyDelete
 12. ലളിതസുന്ദരം.. മനസിനെ സ്പര്‍ശിക്കുന്ന ആലാപനം, ഭാവസാന്ദ്രം

  - സന്ധ്യ

  ReplyDelete
 13. കുഞ്ഞന്‍ ജി, മാണിക്യം, ഞാന്‍ ആരോഗ്യത്തോടിരിക്കുന്നതു കണ്ടിട്ട്‌ സഹിക്കുന്നില്ല അല്ലേ? ഇന്റര്‍സോനില്‍ പോയി നടുവൊടിഞ്ഞു കിടന്നിരുന്നെകില്‍ പിന്നെ ഇതൊക്കെ ആരു പാടിയേനെ

  സന്ധ്യ ജി, നല്ല വാക്കുകള്‍ക്ക്‌ നന്ദി. പൊട്ടപാട്ടാണെങ്കിലും നല്ലതാണെന്നു പറഞ്ഞു കേള്‍ക്കുന്നത്‌ ഒരു സുഖം തന്നെയാണേ

  ReplyDelete
 14. അല്ല മാഷേ, മാഷ് പാടിയ പാട്ട് എന്റെ കമ്പ്യൂട്ടറിൽ വന്നില്ലല്ലൊ..?

  ReplyDelete
 15. പ്രിയ വി കെ ജി,

  ഞാൻ ആദ്യം പാട്ടുകൾ അപ്ലോഡ് ചെയ്തിരുന്ന ഇസ്നിപ്സ് എന്ന സാധനം എന്നെ കളിപ്പിച്ചു. അതിലെ പാട്ടുകൾ ഒന്നും ഇപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. അതിൽ ചിലതൊക്കെ നേരത്തെ വിഡിയൊ ആക്കി വച്ചിരുന്നു അത് കേൾക്കാം. ബാക്കി ഉള്ളവ എന്റെ പിസി പല തവണ ഫോർമാറ്റ് ചെയ്ത കാരണം നഷ്ടപ്പെടുകയും ചെയ്തു.

  ഇനി ഒഴിവുള്ളപ്പോൽ വീണ്ടും ഉണ്ടാക്കണം
  കേൾക്കാൻ തോന്നിയതിനും വാക്കുകൾക്കും നന്ദി

  ReplyDelete