Tuesday, August 2, 2011

ഒരു പാതിക്കരളുമായ്‌

ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ
ഇരുപാതിക്കരളുകള്‍ തങ്ങളില്‍ സന്ധിച്ച
ശുഭമുഹൂര്‍ത്തത്തിനു നന്ദി ഈ ജന്മ
ശുഭമുഹൂര്‍ത്തത്തിനു നന്ദി

ഈ ഗാനത്തിന്റെ കഥ ഇവിടെ വായിക്കാം

6 comments:

  1. ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
    മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ

    ReplyDelete
  2. പ്രിയ ഡോക്ടർജി, കുറച്ചുദിവസം ഭ്രമണപഥത്തിനു പുറത്തായിരുന്നു, ക്ഷമിക്കണം. നല്ലനല്ല വരികൾ

    കണ്ടുപിടിച്ച് ചേരുവകളൊക്കെ ചേർത്ത്, പല ഈണങ്ങളിലായി ഒഴുക്കിവിടുന്നത്, സത്യത്തിൽ കർണ്ണാനന്ദകരം

    തന്നെ. താങ്കൾ ഒരുക്കിവിടുന്ന പാട്ടുകൾ പലതും കേട്ടു. നല്ല പാട്ടുകളെ അവതരിപ്പിക്കുന്ന ഈ ഉദ്യമത്തിന് താങ്കളെ

    എത്ര പ്രശംസിച്ചാലും മതിയാവില്ല. പിന്നെ യേശുദാസിന്റെ സ്വരത്തിൽത്തന്നെ എല്ലാവരും

    പാടണമെന്നുപറഞ്ഞാൽ പറ്റുമോ? ഭാവസാന്ദ്രമായ നല്ല വരികൾ നല്ല ഈണത്തിൽ കേൾക്കുമ്പോൾ, ‘പ്രത്യേകമായ

    ഒരു ലയാനുഭൂതിയുണ്ടാകും’. (..അതിനാൽ താങ്കളുടെ സ്വരത്തിന് ‘അരോചകാവസ്ഥ’ ഉണ്ടാകുമോ എന്ന സങ്കോചം

    ഇനി ഒരിടത്തും സൂചിപ്പിക്കരുതെന്നാണ് എന്റെ സ്നേഹപൂർവ്വമായ അഭിപ്രായം.) പണ്ട് ‘ചൊൾക്കാഴ്ച’ (

    കവിയരങ്ങ് )എന്ന സ്റ്റേജ് പ്രോഗ്രാം സ്ഥിരമായി നേരിട്ട് പോയി കേൾക്കുമായിരുന്നു. ജി.അരവിന്ദൻ, ജി.ശങ്കരപ്പിള്ള.

    നെടുമുടി വേണു, ജഗന്നാഥൻ, കടമ്മനിട്ട എന്നിവരൊക്കെ നേരിട്ട് ചൊല്ലിയ പദ്യങ്ങൾ കേട്ടതിന്റെ കുളിർമ്മയുള്ള

    ഓർമ്മയാണ്, ഈ പാട്ടുകളിൽക്കൂടി ഉണ്ടാവുന്നത്.....കൂട്ടത്തിൽ പറയട്ടെ, എനിക്കേറ്റവും ഇഷ്ടമായതിൽ പ്രഥമം ‘ധനുമാസ പുലരിമഞ്ഞിൽ കണിയൊരുക്കും മുല്ലയോട്...’എന്ന ഗാനമാണ്. തുടർന്നും കേൽക്കാൻ കാത്തിരിക്കുന്നു..ആശംസകൾ....

    ReplyDelete
  3. ഈ ലക്കം ഇരിപ്പിടത്തില്‍ ഈ പോസ്റ്റ് ചേര്‍ത്തിട്ടുണ്ട് .നന്ദി

    ReplyDelete
  4. നല്ല ഉദ്യമങ്ങള്‍ എല്ലാവിധ നന്മകളും നേരുന്നു
    ഇനിയും നല്ല കവിതകള്‍ പാടാന്‍ ജഗദീശ്വരന്‍
    ആയുര്‍ ആരോഗ്യ സൗഖ്യം നല്‍കട്ടെ

    ReplyDelete
  5. വി എ ജി ദീര്‍ഘമായ കമന്റിനു നന്ദി.

    ഈ പാട്ടൊക്കെ നല്ല ഗായകര്‍ ആരെങ്കിലും പാടിയാല്‍ കുറെ കൂടി നന്നാകും. അതു സാധിക്കാത്തതിലുള്ള വിഷമം പറഞ്ഞു തീര്‍ക്കുന്നതല്ല്

    രമേശ്‌ ജി ഇതിന്‌ എങ്ങനെ ആണ്‌ നന്ദി പറയേണ്ടത്‌ എന്നറിഞ്ഞു കൂടാ


    കവിയൂര്‍ ജി താങ്കളെ പോലെ ഉള്ളവര്‍ വന്നു കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്‌. നന്ദി

    ReplyDelete
  6. "നിഴല്‍ പോലുമെന്‍ മെയ്യില്‍
    വീഴാതകന്നു നീ
    അനുരാഗ പൂജ നടത്തി"


    ഇത്ര സുന്ദരമായ വരികള്‍ അധികം കേട്ടിട്ടുണ്ടൊ

    ReplyDelete