Tuesday, January 26, 2010

ചോന്ന കാച്ചില്‌ - പാമരന്‍

ചോന്ന കാച്ചില്‌

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അന്നു ചാറിയ ചാറ്റില്‌ ഞാ-
നഞ്ച്‌ കാച്ചില്‌ നട്ടേ
അഞ്ച്‌ കാച്ചില്‌ വള്ളീം
എന്‍റെ കള്ളിപ്പെണ്ണ്‌ നനച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അഞ്ച്‌ പാറ്റല്‌ നിന്ന്‌
വെയിലൊന്നു നന്നായുറച്ചേ
അഞ്ച്‌ കാച്ചില്‌ വള്ളീം -നല്ല
അന്തസ്സോടെ വളന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കെഴങ്ങ്‌ വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട്‌ ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കൂര്‍ത്ത കണ്ണോണ്ട്‌ നോക്കീ
ഓള്‌ കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട്‌ ഞാന്‌
നല്ല പുളിയന്‍ പേരു ബിളിച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തെറിയും കേട്ടിട്ടോള്‌
തിരിഞ്ഞു നോക്കാത്ത കണ്ട്‌
പെരുപ്പ്‌ കേറീട്ട്‌ ഞാന്‌
മടക്ക വാളൊന്നെട്‌ത്തേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

വയറ്റിക്കെടന്ന കള്ള്‌
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ്‌ തീര്‍ന്നെന്‍റെ പെണ്ണ്‌
കാച്ചില്‌ നട്ടേന്‍റെ ചോട്ടില്‍

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തല പെരുത്തിട്ട്‌ ഞാന്‌
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന്‌ ചോന്നാ
കാവിത്ത്‌ കണ്ടെന്‍റെ പൊന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കാവിത്ത്‌ കയ്യിലെട്ത്ത്‌
തരിച്ചിരിക്കണ നേരം
പടപടാന്ന്‌ മിടിച്ചേ - ആ
കെഴങ്ങ്‌ കയ്യിലിര്ന്ന്‌..

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ14 comments:

 1. "ചോന്ന കാച്ചില്‌ - പാമരന്‍
  തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
  തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

  അന്നു ചാറിയ ചാറ്റില്‌ ഞാ-
  നഞ്ച്‌ കാച്ചില്‌ നട്ടേ
  അഞ്ച്‌ കാച്ചില്‌ വള്ളീം
  എന്‍റെ കള്ളിപ്പെണ്ണ്‌ നനച്ചേ

  ReplyDelete
 2. വളരെ നന്ദിയുണ്ട്‌ പണിക്കര്‍ സര്‍. നാടന്‍പാട്ടിന്‍റെ മര്‍മ്മമറിഞ്ഞു പാടിയിരിക്കുന്നു. സിംപ്ളി ഗ്രെയിറ്റ്‌.

  ReplyDelete
 3. ആദ്യം..ആശംസ, പാമരനു്. കൈയിലിരിന്നു പിടയ്ക്കുന്ന കിഴങ്ങിന് ആത്മാവ് നല്‍കിയ പണിക്കര്‍ സാറിനു്.
  ഗംഭീരം. രണ്ടു പേര്‍ക്കും ആശംസകള്‍.:)
  o.t
  I hoped for a better backgound feeling also.

  ReplyDelete
 4. പാമുവേ, എന്നാലും ഇത്രേം വലിയ പണികൊടുക്കണ്ടായിരുന്നു.

  ട്യൂണ്‍ കൊള്ളാം. എന്നാലും പാടുമ്പോള്‍ അവസാനം ഇത്തിരി ദു:ഖഭാവം വരുത്താമായിരുന്നു.

  ReplyDelete
 5. രണ്ടുപാട്ടുകളും ഇഷ്ടമായി....

  ReplyDelete
 6. tune and rendition are good. varikalile bhaavam maarunnathanusarichu paadunnathile bhaavavum maari vannirunekil superb aakumaayirunnu. just my humble thoughts. kudos to gopu and panikar sir.

  ReplyDelete
 7. this one is superb paamu!!
  other one is ok.

  (o.T. appo vandi route maatiyaa??)

  ReplyDelete
 8. ചോന്ന കാച്ചില്‌ കേട്ട എല്ലാവര്‍ക്കും നന്ദി

  വേണു ജീ, അതിനു പശ്ചാത്തല സംഗീതം ഒന്നും കൊടുക്കാന്‍ വേണ്ട സമയം എടുത്തില്ല എന്നതാണു സത്യം. കവിത കണ്ടു. പെട്ടെന്നു തോന്നിയ തന്നാനന്നാ മൂളി നോക്കി. ചേരുന്നു എന്നു തോന്നിയപ്പോള്‍ ഭൈമിയെയും കൂട്ടി അതിനു ചേരുന്ന ഒരു താളം നോക്കി . കിട്ടിയതും റെകോര്‍ഡ്‌ ചെയ്തു പോസ്റ്റി അത്രയുമാണുണ്ടായത്‌.

  അതു കഴിഞ്ഞപ്പൊഴാണ്‌ പിടലി കണ്ടിച്ചു കഴിഞ്ഞും ഭാവത്തില്‍ ഒരു വ്യത്യാസവും വന്നില്ലല്ലൊ എന്നു മയൂര പറഞ്ഞതു തോന്നിയത്‌
  ഇനി തോന്നിയിട്ടെന്തു കാര്യം? അല്ലേ?

  നിങ്ങളുടെ ഒക്കെ പ്രോത്സാഹനം മാത്രമാണ്‌ ഇപ്പോള്‍ ഇതിങ്ങനെ തുടരാന്‍ സഹായിക്കുന്ന ഘടകം

  അതിനെങ്ങനെ നന്ദി പറയണം എന്നറിഞ്ഞു കൂടാ

  എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

  ReplyDelete
 9. ഈ പാട്ട് കണ്ണടച്ചിരുന്ന് എത്ര തവണ കേട്ടൂന്നറിയില്ല
  നിഷ്ക്കളങ്കനായ വീണ്ടുവിചാരമില്ലാത്ത
  ഒടുവില്‍ പശ്ചാത്തപിക്കുന്ന ഒരു നാടന്‍ മനുഷ്യന്റെ കഥ
  അങ്ങനെ വിഷ്വലൈസ് ചെയ്യാം വല്ലത്ത നൊമ്പരം ഉണര്‍ത്തുന്ന സംഗീതം
  നാടന്‍ പട്ടിലൂടേ മനസ്സിനെ പിടിച്ചുലക്കുന്ന അനുഭവത്തിനു നന്ദി!
  അഭിനന്ദനങ്ങള്‍ പാമരനും പണിക്കര്‍സാറിനും

  ReplyDelete
 10. ഈണം മനോഹരം.പക്ഷെ വരികള്‍ പോര.ചില വരികള്‍ തീര്‍ത്തും അരോചകമായി തോന്നുന്നു.

  ReplyDelete
 11. ശരിക്കും പ്രൊഫഷണൽ ട്യൂൺ ആൻഡ് ഭാവം.പാമർ&പണിക്കർ മാഷമ്മാരുടെ കോമ്പിനേഷൻ കലക്കുന്നുണ്ട്.

  ReplyDelete
 12. ഇത്‌ സൂപ്പര്‍ തന്നെ.നല്ല തനിമായാര്‍ന്ന വരികളും ഒത്ത സംഗീത വും...ആശംസകള്‍

  ReplyDelete