Sunday, October 25, 2009

"അത്യുന്നതങ്ങളില്‍ വാഴും " ശ്രീ എ ആര്‍ നജിം

ശ്രീ എ ആര്‍ നജിം 2007 ല്‍ എഴുതിയ രണ്ട്‌ കൃസ്ത്‌മസ്‌ ഗാനങ്ങള്‍ കണ്ടിരുന്നു. അതില്‍ ആദ്യത്തേത്‌ ഈണമിടാന്‍ ഉദ്ദേശിച്ചപ്പോള്‍ അതു വേരൊരാള്‍ ഈണമിടാന്‍ പോകുന്നു എന്ന് അവിടെ എഴുതി കണ്ടതുകൊണ്ട്‌ നിര്‍ത്തിവച്ചതായിരുന്നു. അദ്ദേഹം എന്നെ പറ്റിച്ചതായിരുന്നു അത്‌ അങ്ങനെ തന്നെ അവിടെ കിടക്കുന്നു.


അത്യുന്നതങ്ങളില്‍ വാഴും എന്ന
ഈ ഗാനം
അന്നെനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ആശ്രയം നീയേ പിതാവേ എന്ന വരികള്‍

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രമിച്ചു നോക്കിയതാണ്‌ ഇത്‌.





വരികള്‍ താഴെ
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

13 comments:

  1. എന്താ ഞാന്‍ പറയുക..

    ഓരോ അക്ഷരങ്ങളിലും , വരികളിലും അതിന്റെ ഭക്തി തൊട്ടറിയാനാവുന്നു, അനുഭവപ്പെടുന്നു...

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    ReplyDelete
  2. ഓര്‍ക്കൂട്ടില്‍ എന്നെക്കൂടി കൂട്ടുമോ..?

    ഞാന്‍ നോക്കിയിട്ട് പറ്റുന്നില്ല അതാ.. :)

    ReplyDelete
  3. ഇമെയില്‍ അറിയാതെ എങ്ങനെ ഓര്‍കുട്ടില്‍ ചേര്‍ക്കും എനിക്കും അതറിയില്ല
    indiaheritage@yahoo.co.in lEkk oru mail ayakkoo

    ReplyDelete
  4. നന്നായിട്ടുണ്ട് പണിക്കര്‍ മാഷേ.. (പഴയ വാല്‍മീകി ആണ്)

    ReplyDelete
  5. പണിക്കര്‍ സര്‍
    അറിയാതെ കൈ കു‌പ്പി പോയി
    "ദേവഗീതം" എന്ന നജീമിന്റെ കവിത ശ്രവണ മനോഹരമായ ഗാനമായി.
    ഭക്തി നിര്‍ഭരമായ ഗാനാവതരണം
    നന്ദി സര്‍

    ReplyDelete
  6. നജീമിക്കയ്ക്കും പണിയ്ക്കര്‍ സാറിനും ആശംസകള്‍!

    ReplyDelete
  7. നല്ല ഭക്തിഭാവം ആലാപനത്തില്‍.
    നജിമിനും പണിക്കര്‍ സാറിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  8. അടിപൊളി! വരികളും സംഗീതവും നിറയുന്ന ഭക്തിയും!

    ReplyDelete
  9. എത്ര കേട്ടാലും മതിയാവുന്നില്ല. സുന്ദരം മനോഹരം.

    ReplyDelete
  10. സംഗീതം മനോഹരമായിട്ടുണ്ട്.ഇടക്ക് ഭജനയുടെ ഈണം കയറി വന്നോ എന്ന് ഒരു സംശയം ഇല്ലാതില്ല. കോറസ് ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കൂടി മനോഹരമാക്കാമായിരുന്നു.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. enikkum ishtamaayi, ee paattu.

    Congrats to Panicker Sir and Najeem :)

    ReplyDelete
  12. മാണിക്യം നജീമിന്റെ വരികള്‍ വളരെ ലളിതവും, ഭക്തിപൂര്‍ണ്ണവും ആയിത്തോന്നി.

    വാല്‌മീകി, ശ്രീ, അനംഗാരി, മിനി, പൊറാടത്ത്‌, സ്നേഹതീരം എല്ലാവര്‍ക്കും നന്ദി.

    ReplyDelete