ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം. പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ വച്ചു
Saturday, September 12, 2015
ഭാരത് മേരാ ദേശ് മഹാൻ
ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം. പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ വച്ചു
Monday, December 29, 2014
ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം
ഇത് പണ്ട് കവിതകളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്. പക്ഷെ ആ ബ്ലോഗ് ആരൊ ^%&%₹ ഹാക്ക് ചെയ്തെന്ന് തോന്നുന്നു. ഇപ്പൊ അവിടെ എവിടെ ക്ലിക്കിയാലും അവന്റെ അമ്മ്^%&% അങ്ങോട്ട പോകുന്നത്. അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു
കാത്തോളണെ കാവിലമ്മെ
തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന് പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത് അത് അതുപോലങു പാടി എന്നേ ഉള്ളു.
കാത്തോളണെ കാവിലമ്മെ
തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന് പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത് അത് അതുപോലങു പാടി എന്നേ ഉള്ളു.
Wednesday, February 12, 2014
നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ
മോഹനം രാഗത്തിലെ നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ പണിയുന്നതാ കേട്ടൊ
പഴയ സാധനത്തിൽ താളം ശരിയായില്ല . അതുകൊണ്ട് താളം പഠിക്കാനും പിന്നെ കൂടൂതലായി പിച്ച് ബെൻഡ് പഠിക്കാനും അറിയാവുന്ന സാധനങ്ങൾ പരീക്ഷിക്കുന്നു.
തെറ്റു കാണുമ്പോൾ ഒന്ന് ചുമ്മാ വെരുട്ടിയാൽ/വിരട്ടിയാൽ മതി ഒതുങ്ങും . ഹ ഹ ഹ ഇഷ്ടപ്പെട്ടെങ്കിൽ പറയാൻ മടിക്കണ്ടാ
Saturday, February 8, 2014
പുകാർതാ ചലാ ഹു മേ
പുകാർതാ ചലാ ഹു മേ.
ഇത് മുഴുവൻ അതിൽ തന്നെ ഉണ്ടാക്കിയത്. അല്ലാതെ ഉപകരണം ഒന്നും ഉപയോഗിച്ചിട്ടില്ല.
എതിരൻ ജി പറഞ്ഞതനുസരിച്ച് ചില മാറ്റങ്ങൾ വരുത്തി.
ദാ അത് താഴത്തെ വിഡിയൊയിൽ കേള്ക്കാം
Thursday, September 5, 2013
കണ്ണാ കണ്ണാ നീയുറങ്ങ്
റ്റീച്ചറിന്റെ മകൾ ഇതു പാടും അപ്പോൾ പാട്ടായി കേൾക്കാം
http://leelachandran.blogspot.in/2012/11/blog-post.html
ഞാൻ അന്നു പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞതാണെന്ന് കരുതി അല്ലെ ?
റ്റീച്ചറുടെ മകൾ തെരക്കിനിടയിൽ പോലും പാടാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് മൊബൈലിൽ റെകോഡ് ചെയ്ത് അയച്ചു തന്നു. അത് ഒന്നു മുറിച്ച് മിനുക്കി ഒപ്പിച്ചതാ അതിന്റെ കുഴപ്പം മുഴുവൻ എന്റെ മാത്രം
അപ്പോൾ കേൾക്കൂ
കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്….
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്..
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
Sunday, June 30, 2013
താരാട്ട്
കുറെ ഏറേ കാലമായി പാട്ടൊന്നും ഇല്ല.
ഇപ്പോൾ ദാ ലീല റ്റീച്ചറിന്റെ ബ്ലോഗിലെ ഒരു താരാട്ട്. മകൻ വിവാഹം കഴിച്ചു. ഇനി താരാട്ട് ആവശയമാണല്ലൊ എന്നു കരുതി. ഇത് ഞാൻ പാടീയാൽ, ഉണ്ടാകുന്ന കൊച്ച് ഓടും പക്ഷെ എന്നു വച്ച് പാടാതിരീക്കാൻ പറ്റില്ലല്ലൊ.
ഇതിന്റെ തുടക്കത്തിൽ ഇട്ട മ്യൂസിക് മഹേശിന്റെ വക. അതു കേട്ടാൽ തന്നെ അറിയാം അല്ലെ . അത് കഴിഞ്ഞ് ഉള്ള ബഹളം എന്റെ വഹ.
എന്റെ ശബ്ദം പുറമെ കേൾപ്പിക്കണ്ടാ എന്നു കരുതി.
റ്റീച്ചറിന്റെ മകൾ ഇതു പാടും അപ്പോൾ പാട്ടായി കേൾക്കാം ഇപ്പൊ ദാ ഈണം മാത്രം
http://leelachandran.blogspot.in/2012/11/blog-post.html
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്….
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്..
രാരോ…രാരീരം..രാരിരാരോ
രാരീരം…രാരീരം..രാരിരാരോ
Saturday, March 2, 2013
കാളിന്ദിപുളിനങ്ങളില്‍
ഈ പാട്ട് 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട് ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്.
രചന ശ്രീ പറത്തുള്ളി രവീന്ദ്രന്‍ (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
ആലാപനം ഡോ നളിനി.
അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്‍പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.
പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത് അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട് അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ

Subscribe to:
Posts (Atom)