Sunday, February 26, 2012

ഒരു ശിലായുഗകവിയുടെ ഡയറിയിൽ നിന്ന്



പഥികന്‍ ശിലായുഗ കവിത എഴുതിയതു കണ്ടപ്പോള്‍ ഒരാഗ്രഹം ഒരു ശിലായുഗഗായകനാകാന്‍.

അതു ദാ ഇങ്ങനെ ഒപ്പിച്ചു.


അണ്ണാക്കു വലിച്ചു കീറിയുള്ള പാട്ടായതു കൊണ്ട്‌ മുഴുവനാക്കാന്‍ ധൈര്യം വന്നില്ല.

ആദ്യം അതു മറ്റൊരു രീതിയില്‍ ഈണം ചെയ്തു അത്‌ ഇതിലൊക്കെ വളരെ കുളം ആയതു കൊണ്ട്‌ പുറത്തു കാണിക്കുന്നില്ല ഹ ഹ ഹ :)

വരികള്‍ ഇപ്രകാരം
നിലാവിനെ സ്നേഹിച്ച പെൺകൊടി നീ
നിശയുടെ മാറിലെ ശാരിക നീ
ജീവന്റെജീവനിലൂട്ടി വളർത്തിയൊ-
രോമൽക്കിനാവിലെ നായിക നീ
എന്റെ ഓമൽകിനാവിലെ നായിക നീ
(നിലാവിനെ സ്നേഹിച്ച ...) - 1




എന്റെ പാഴ്ജീവനിൽ തേനും വയമ്പുമായ്
നിന്റെയീ സ്നേഹം വിതുമ്പെ ,
വിണ്ണിലെ ഗന്ധർവ്വകിന്നരർ കൺചിമ്മി
എന്നിലസൂയാർത്തരാകെ ,
ഒരു മാത്ര കൂടിയാ മധുരമാം നൊമ്പര
മോർത്തു ഞൻ ധന്യനാകട്ടെ ..
എന്റെ കിനാക്കളിൽ ഞാനലിയട്ടെ
(നിലാവിനെ സ്നേഹിച്ച ...) - 1

10 comments:

  1. .പാട്ടു നന്നായി .....വരികളും....

    ഭാവുകങ്ങൾ.....

    ReplyDelete
  2. ഇതു നന്നായല്ലോ ? മൈക്ക് സെറ്റ് ശെരിയാക്കിയോ ?

    അങ്ങെനെ എന്റെ ഒരു പട്ടു വെളിച്ചം കണ്ടു :))

    സസ്നേഹം,
    പഥികൻ

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട് ,,:)

    ReplyDelete
  4. ഖാദു ജി ആദ്യം തന്നെ എത്തി അല്ലെ നന്ദി.

    ReplyDelete
  5. പഥികന്‍ ജി. മൈക്‌ സെറ്റ്‌ മുഴുവന്‍ ശരി ആയില്ല. പക്ഷെ നാളെ നാട്ടില്‍ പോകുന്നു അതുകൊണ്ട്‌ തിരക്കു പിടിച്ച്‌ ഒപ്പിച്ചതാണ്‌.

    ഇതില്‍ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എല്ലാം സോഫ്റ്റ്‌ വെയര്‍ ആണു ചെയ്തത്‌. അതിന്റെ പോരാഴികകള്‍ ഇനി ശരിയാക്കാന്‍ പഠിച്ചുകൊണ്ടെ ഇരിക്കുന്നു.

    പിന്നെ പാടുന്നത്‌ ഞാനല്ലെ അതിന്‌ ഇതു തന്നെ ധാരാളം അല്ലെ ഹ ഹ ഹ :)

    ReplyDelete
  6. അഭിനന്ദനങ്ങള്!

    കവിതയും നന്ന്!
    പാടിയതും നന്നായിരിക്കുന്നു! (പക്ഷെ, മൈക്കിന്റെ ശബ്ദം ശരിയല്ലെന്നു തോന്നുന്നു!)

    ReplyDelete
  7. ഇതു സംഭവം കൊള്ളാമല്ലോ മാഷെ. ലേശം ക്ലാരിറ്റി കുറവുള്ളപോലെ.

    ReplyDelete
  8. മറ്റാരെങ്കിലും എഴുതി മറ്റാരെങ്കിലും സംഗീതം നൽകി മറ്റാരെങ്കിലും പാടിയിരുന്നെങ്കിൽ ഈ പാട്ട് മറ്റൊരു പാട്ടായേനേ.....ഹല്ലേ?

    (തമാശ പറഞ്ഞതാണേ.
    ഹൈ ക്ലാസ്സൊന്നുമാക്കാൻ നമ്മളായിട്ടില്ലല്ലോ. ആ നിലക്ക് മെച്ചപ്പെട്ടതു തന്നെ. ഒരു പക്ഷേ ആ മൈക്ക് നന്നാക്കാത്തതായിരിക്കും കാരണം.അല്ലാതെ പാടിയ ആളുടെ ശബ്ദത്തിനു കൊഴപ്പമൊന്നുമില്ല.:):):)

    ReplyDelete
  9. ഇതു നല്ലതായിട്ടുണ്ടല്ലോ ഡോക്ടർജി. താങ്കളുടെ ‘മഹാമനസ്കത’യെന്ന രാഗത്തിൽ, ഈ സ്വരവും വരികളും തബലവായനയും മധുരമയം തന്നെ. വീണ്ടും ഭാവുകങ്ങൾ നേരുന്നു.....

    ReplyDelete