Sunday, June 30, 2013

താരാട്ട്




കുറെ ഏറേ കാലമായി പാട്ടൊന്നും ഇല്ല.

ഇപ്പോൾ ദാ ലീല റ്റീച്ചറിന്റെ ബ്ലോഗിലെ ഒരു താരാട്ട്. മകൻ വിവാഹം കഴിച്ചു. ഇനി താരാട്ട് ആവശയമാണല്ലൊ എന്നു കരുതി. ഇത് ഞാൻ പാടീയാൽ, ഉണ്ടാകുന്ന കൊച്ച് ഓടും പക്ഷെ എന്നു വച്ച് പാടാതിരീക്കാൻ പറ്റില്ലല്ലൊ.

ഇതിന്റെ തുടക്കത്തിൽ ഇട്ട മ്യൂസിക് മഹേശിന്റെ വക. അതു കേട്ടാൽ തന്നെ അറിയാം അല്ലെ . അത് കഴിഞ്ഞ് ഉള്ള ബഹളം എന്റെ വഹ.

എന്റെ ശബ്ദം പുറമെ കേൾപ്പിക്കണ്ടാ എന്നു കരുതി.

റ്റീച്ചറിന്റെ  മകൾ ഇതു പാടും അപ്പോൾ പാട്ടായി കേൾക്കാം ഇപ്പൊ ദാ ഈണം മാത്രം

http://leelachandran.blogspot.in/2012/11/blog-post.html



രാരോരാരീരം..രാരിരാരോ
രാരീരംരാരീരം..രാരിരാരോ

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേപൊന്നേനീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്.
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

5 comments:

  1. പാട്ടു കൂടി വരട്ടെ... എന്നിട്ട് പറയാം..

    ReplyDelete
  2. നന്നായിട്ടുണ്ട്.

    പാട്ടിനു നന്ദി മാഷേ :)

    ReplyDelete
  3. ഹ ഹ ഹ വികെ ജി പാട്ട് കേട്ടിട്ടു പറഞ്ഞാൽ മതി (സ്വകാര്യം - നന്നായിന്നെ പറയാവൂട്ടൊ :))

    ശ്രീ നന്ദി. ശ്രീയുടെ പഴയ ആ ഭജനപ്പാട്ട് എനിക്ക് മുഴുവൻ വഴങ്ങാതെ കുറെ നാളുകളായി കളിപ്പിക്കുന്നു. പക്ഷെ അടൂത്തു തന്നെ അതിനെ തളയ്ക്കും ഞാൻ ഏതാണെന്നോർമ്മയില്ലെ?: "പഴവങ്ങാടിയിൽ വാഴും ദേവാ ---"

    ReplyDelete
  4. ഈണത്തിലുണ്ടൊരു കവിത...

    ReplyDelete
  5. "നന്നായി".
    പാടാൻ തോന്നുന്നു
    ആശംസകൾ

    ReplyDelete