Saturday, February 8, 2014

പുകാർതാ ചലാ ഹു മേ


നാല് കൊല്ലമായി ഈ സോഫ്റ്റ്വെയർ കയ്യിലിരിക്കുന്നു സ്വരശാല എന്നാണ് അതിന്റെ പേർ. അതിന്റെ പുതിയ അപ്ഡേറ്റ് കഴിഞ്ഞ മാസം കിട്ടി. അതിൽ ഏതാണ്ടൊക്കെ ചെയ്യാൻ പറ്റും എന്ന് മനസിലായി. ഒരു പരീക്ഷണം നടത്തിയതാ. ഇതിൽ ഞാനായിട്ട് പാടി കുളം ആക്കണ്ട എന്ന് വച്ചു

പുകാർതാ ചലാ ഹു മേ.

ഇത് മുഴുവൻ അതിൽ തന്നെ ഉണ്ടാക്കിയത്. അല്ലാതെ ഉപകരണം ഒന്നും ഉപയോഗിച്ചിട്ടില്ല.

എതിരൻ ജി പറഞ്ഞതനുസരിച്ച്  ചില മാറ്റങ്ങൾ വരുത്തി.
ദാ അത് താഴത്തെ വിഡിയൊയിൽ കേള്ക്കാം

പാകപ്പിഴകൾ ധാരാളം കാണും അതൊക്കെ ക്ഷമിച്ച് നമ്മുടെ പണീക്കരല്ലെ സാരമില്ല എന്നു പറയണം  
This is the old hindi song "Pukartha chala hu me". My first trial with the software Swarshala. This is completely arranged digitally using "Swarshala" Software There are many glitches. Being my first trial I was so thrilled in posting it once it was full.

17 comments:

  1. കേള്‍ക്കണതിനു മുന്പേ സാരമില്ലാന്ന് പറഞ്ഞിരിക്കുന്നു. കേട്ടിട്ട് സാരമുണ്ടോന്ന് ഗൌരവമായിട്ട് പറയാം.. ദിപ്പോ കേള്‍ക്കാം..

    ReplyDelete
  2. ഹ ഹ ഹ എച്മൂ ദൂരെ ആയത് കൊണ്ട് സമാധാനമായി പറഞ്ഞൊ എനിക്കൊട്ടും പേടിയില്ല :)

    ReplyDelete
  3. Amazing! ഇതിൽ ആ‍് മെലഡി (വോക്കൽ) വരുന്നിടം ഒന്നൂടെ പ്രബലപ്പെടുത്താൻ പറ്റ്വോ? അത് മുങ്ങിപ്പോയിരിക്കുന്ന്നു. പിന്നെ ആ പുറകിൽ ണിങ് ണിങ് എന്നു വരുന്നത് എപ്പോഴും വല്യ ഒച്ചയിൽ വരുന്നു.

    ReplyDelete
  4. ഹ ഹ ഹ  എതിരൻ ജി,  
    ആദ്യത്തെ പരീക്ഷണം ആണ്. കുറെ ഏറെ തെറ്റുകൾ ഉണ്ട് എന്നാലും ആ ത്രില്ലടിച്ച് പോസ്റ്റ് ചെയ്യാൻ തിടുക്കമായതാണ്.  ഇനി ഓരോന്നായി നോക്കണം. സിതാറിന്റെ ശബ്ദം വച്ചാൽ അവൻ മറ്റുള്ളതിനെ എല്ലാം താഴത്താക്കും.

    രണ്ടാമത്തെ ബി ജി എമ്മിൽ താളം ക്രമപ്പെടൂത്താൻ ഒക്കുന്നില്ല. - തെരക്കുകാരണം മടി ആണെന്നും വേണമെങ്കിൽ പറയാം.

    ഇനി ആ മെലഡി ഭാഗം പതിയെ ആക്കി ഒരു കരോക്കെ സ്റ്റയിൽ ചെയ്യാം എന്നായിരുന്നു വിചാരിച്ചത്.

    അതു പോലെ കോഡുകൾ ഒരെണ്ണം അങ്ങ് നീളത്തിൽ പിടിപ്പിച്ചതാ. അതും മാറ്റി വേണ്ടതൊക്കെ ആക്കണം.

    പക്ഷെ ഈ സാധനം എന്റെ കയ്യിൽ ഇത്ര നാൾ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതെ വച്ചിരിക്കുക ആയിരുന്നു. അതിലെ ചില പോരാഴികകൾ, എന്റെ പി സിയുടെ സ്പീഡ് കുറവ്, ഇവ കാരണം പലപ്പോഴും ചെയ്യാൻ ശ്രമിച്ചിട്ടും പറ്റിയിരുന്നില്ല. പക്ഷെ ഇ[പ്പോഴത്തെ അവരുടെ അപ്ദേറ്റ് ഇഷ്ടപ്പെട്ടു.

    ഇനി യും കാണാം നന്ദി   

    ReplyDelete
  5. എതിരൻ ജി പറഞ്ഞതനുസരിച്ച് ചില മാറ്റങ്ങൾ വരുത്തി.
    ദാ അത് താഴത്തെ വിഡിയൊയിൽ കേള്ക്കാം

    ReplyDelete
  6. അതേ താളത്തിന്റെ പ്രശ്നമുണ്ട്. ആ തബല (?)ബീറ്റ്സ് ഓരോന്നു വീതം ആക്കിയാലോ? അല്ലെങ്കിൽ continuousആയിട്ടുള്ള ബീറ്റ്സ് വയ്ക്കണം. ഇത്തരം സാദനങ്ങളിൽ ഗമകം/ബൃഗ ഒക്കെ കൊണ്ടുവന്നിടാൻ പ്രയാസമാണ് അറിയാം.

    ReplyDelete
  7. സ്വരശാലയിലെ പരീക്ഷണം കൊള്ളാം. വളരെയധികം സാധ്യതകളുള്ള പ്രോഗ്രാമാണ്. എന്റെ ഒരു സുഹൃത്തു് അതു വെച്ച് കളിക്കുന്നതു് കണ്ടിട്ടും, കേട്ടിട്ടുമുണ്ട്.

    വയലിൻ, സിത്താർ, വോക്കൽ ഒക്കെ ചേർത്തു് നല്ലൊരു ഗാനം സൃഷ്ടിക്കൂ. ഈ പോസ്റ്റ് ചെയ്തതു് അല്പം സമാധാനക്കേടുണ്ടാക്കുന്നു! "ണിങ്ങ്..ണിങ്ങ്.." കുറച്ചു കഴിയുമ്പോൾ തലയിൽ തല്ലുന്നതു പോലെ തോന്നുന്നു.

    സധൈര്യം മുന്നോട്ട് !

    ReplyDelete
  8. Dear vmk ji the second one doesn't have it. Thanks for the visit and comment

    ReplyDelete
  9. ങ്ങക്ക് ഇച്ചിരി പാട്ടിന്റെ അസക്യത ഉള്ളയാളാണെന്ന് പണ്ടേ അറിയാർന്നു..
    ഇതിപ്പം എന്തൊക്കെ കിണി കിണി കൂടീന്നു പറഞ്ഞാലും എനിക്കങ്ങട് ഇഷ്ട്ടായി. ഇതൊക്കെ ചെയ്ത് നോക്കാൻ പോയിട്ട് ഒരു പാട്ട് മുഴുവനായി പാടാനുള്ള സമയം പോലും എനിക്ക് കിട്ടണില്ലല്ലൊ എന്ന പരിഭവവും, ദിങ്ങനെ മുടുക്കന്മാർ ചെയ്യണതു കാണുമ്പം സന്തോഷവും വരണ് ണ്ട്. പ്രത്യേകിച്ച് നുമ്മടെ സ്വന്തം ആളാകുമ്പം. പാട്ടായാലും, കുഴലായാലും എന്തേലും ചെയ്യ്താൽ വിവരത്തിനു ഇതുപോലെ കമ്പിയടിക്കണേ..
    ആശംസകളോടെ..പുലരി

    ReplyDelete
  10. കൊള്ളാം മാഷേ. രണ്ടാമത്തെ മെലഡി തന്നെയാണ് കൂടുതല്‍ സുഖം തോന്നുന്നത്.

    [Prabhan Krishnan ... ഇത്തിരി ഒന്നുമല്ല, പണിയ്ക്കര്‍ സാര്‍ പണ്ടേ പുലിയാണ് കേട്ടോ :)]

    ReplyDelete
  11. കേട്ട് സന്തോഷിക്കുന്നു
    ഞാന്‍ നോക്കീട്ട് കുറ്റം പറയാനൊന്നും കിട്ടിയില്ല

    ReplyDelete
  12. aahaa!! കൊള്ളാമല്ലോ.. ആദ്യായി ചെയ്തതാണെന്ന് തോന്നില്ല സര്‍!! amazing :)

    ReplyDelete
  13. വി കെ ജി നന്ദി
    പ്രഭൻ  ജി  അസ്കിത ചെറുപ്പത്തിലെ ഉള്ളതാ  പണ്ടൊക്കെ വീട്ടുകാർക്കും അടുത്തുള്ള കൂട്ടുകാർക്കും മാത്രമായിരുന്നു ശല്യം
     ഇപ്പൊ ബ്ലോഗ് വന്നപ്പോൾ അത് എല്ലാവർക്കും ശല്ല്യമാക്കുന്നുഹ ഹ ഹ :)

    ശ്രീ :)

    അജിത് ജീ നന്ദി

    ആർഷ  വരവിനും അഭിപ്രായത്തിനും സന്തോഷം. ആ സോഫ്റ്റ്വെയറിൽ ആദ്യത്തെ ശ്രമം ആയിരുന്നു. അതുകൊണ്ടല്ലെ ഒന്ന് തീർന്നു കിട്ടിയതും ഉള്ള കുഴപ്പങ്ങളൊക്കെ വച്ചു കൊണ്ടു തന്നെ അങ്ങു പോസ്റ്റിയത് അത്രയ്ക്ക് ത്രില്ലടിച്ചു പോയീന്ന് 

    ReplyDelete
  14. രണ്ടും ആസ്വദിച്ചു തന്നെ കേട്ടു ..!

    ReplyDelete