നീന ശബരീഷിന്റെ കാവ്യതളിരുകള്‍ എന്ന ബ്ലോഗിലെ പ്രാര്‍ത്ഥനാഗീതം
അരൂപിയല്ല നീയെനിക്കനന്തരൂപിയാകണം
സമസ്തകോടിജീവജാലമേകമെന്നുതോന്നണം
സര്‍വ്വഭൂത സങ്കടങ്ങള്‍ ഗോചരങ്ങളാകണം
സഹാനുഭൂതിയുള്‍ക്കടല്‍ത്തിരകളായിമാറണം
അസാധ്യമെന്നചിന്തയെ ജയിച്ചെനിക്കുവളരണം
അമൂല്യരത്നമമ്മതന്ന സ്നേഹമെന്നറിയണം
---------------------------
----------read more------------------
Friday, July 29, 2011
Sunday, July 24, 2011
Thursday, July 21, 2011
കാണുവാന്‍മാത്രം
കാണുവാന്‍മാത്രം - repost
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം
ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.
അതിനൊരു ഈണം കൊടുത്ത് പാടുന്നു.
എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട് കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Posted by KUTTAN GOPURATHINKAL at 8:02 PM

Wednesday, July 20, 2011
ധനുമാസ പുലരിമഞ്ഞില്‍
അതിന്റെ ഉപകരണ സംഗീതം മാത്രം ഉപയോഗിച്ചുള്ളത് ഇവിടെ
ധനുമാസ പുലരിമഞ്ഞില്‍
കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...
വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
ഒരു നാലു വരി പാടി നോക്കി
ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട് മുഴുവനാക്കുന്നില്ല
ധനുമാസപ്പുലരി എന്ന പാട്ട് മുഴുവന്‍ ആക്കി
എന്റെ കാളരാഗം കൂട്ടത്തില്‍ വേണ്ട എന്നു വച്ചു
ഇനി അതും കേള്‍ക്കണം എന്നു നിര്‍ബന്ധം ആണെങ്കില്‍ അത് ഇവിടെ
ആദ്യത്തെത് ഒരുഗുണമില്ല എന്നു തോന്നിയതുകൊണ്ട് ചെറിയ വ്യത്യാസം വരുത്തി
Saturday, May 7, 2011
കൊയ്ത്തുകാലംവന്നെ
Uploaded to youtube - Full version
"കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം ദാ ഇവിടെ കണ്ടു
നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.
ഭൈമിയ്ക്കു സുഖമില്ലാത്തതുകൊണ്ട് ഞാന്‍ തന്നെ അതിന്റെ ഒരു ഭാഗം പാടി. ആരെങ്കിലും പാടൂവാന്‍ തയ്യാറുണ്ടെങ്കില്‍ അറിയിച്ചാല്‍ ഇതു നമുക്കു മുഴുവന്‍ ആക്കാം
Sunday, March 20, 2011
ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?

Friday, November 12, 2010
Subscribe to:
Posts (Atom)