Saturday, May 7, 2011

കൊയ്ത്തുകാലംവന്നെUploaded to youtube - Full version"കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം ദാ ഇവിടെ കണ്ടു

നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.

ഭൈമിയ്ക്കു സുഖമില്ലാത്തതുകൊണ്ട്‌ ഞാന്‍ തന്നെ അതിന്റെ ഒരു ഭാഗം പാടി. ആരെങ്കിലും പാടൂവാന്‍ തയ്യാറുണ്ടെങ്കില്‍ അറിയിച്ചാല്‍ ഇതു നമുക്കു മുഴുവന്‍ ആക്കാം

12 comments:

 1. "കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം കണ്ടു

  നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.

  ReplyDelete
 2. പ്രിയ ഡോ. പണിക്കർജി, താങ്കളുടെ ഉദ്യമം വളരെ ഹൃദ്യവും സംഗീതപ്രിയവും തന്നെയാണ്. ഇത്രയും കേട്ടപ്പോൾ ബാക്കികൂടി കേൾക്കണമെന്ന ഉദ്വേഗവും കൂടി. താങ്കൾ സമാഹരിച്ചിട്ടുള്ള ഗാനങ്ങളും എഴുത്തുകളുമൊക്കെ കണ്ടപ്പോൾ,ഇതിനുമുമ്പുതന്നെ അതിലൊക്കെ ചെന്നെത്താൻ സാധിക്കാഞ്ഞതിൽ നിരാശ തോന്നി. എല്ലാം സമയോചിതം ശ്രവിച്ചും ശ്രദ്ധിച്ചും അറിയിക്കുന്നതാണ്. ബ്ലോഗിലെ പുതുമുഖമായ എനിക്ക് വയസ്സ് അൻപത്തിയെട്ട്.(ഒരല്പം മൂത്തത്,അല്ലേ?) വളരെക്കുറച്ച് വായിച്ചിട്ടുണ്ടെന്നല്ലാതെ എഴുത്തിൽ ഗ്രാഹ്യമൊന്നുമില്ല.ഇപ്പോൾ നാലഞ്ചുമാസത്തെ ലീവ് കഴിഞ്ഞ് സൌദി-റിയാദിൽ തിരിച്ചെത്തി. ഒന്നു സംസാരിക്കാൻ സൌമനസ്യം കാട്ടി, എന്റെ ഫോണിലേയ്ക്ക് ഒരു മിസ്കോൾ അയച്ചാൽ ഞാൻ വളരെ കൃതജ്ഞനാകും.എന്റെ നമ്പർ - 00966 509963912. ബന്ധപ്പെടുമല്ലോ, സസ്നേഹം, വി.എ.

  ReplyDelete
 3. ഹൃദ്യമായ ഉദ്യമം. മനോഹരം.

  ReplyDelete
 4. ഞാൻ പാടിയാൽ പിന്നെ ഈ ബോഗ്ഗ് ആരും തുറക്കുകയില്ല...!

  ReplyDelete
 5. പാംസ്‌ നന്ദി

  വേണു ജീ നന്ദി

  മുരളി ജീ
  സ്വന്തം ബ്ലോഗില്‍ പോസ്റ്റിയാല്‍ അതു കേള്‍ക്കാനുള്ള തെരക്കു കാരണം ഇവിടെ വരാന്‍ സമയം കിട്ടില്ല അല്ലെ?

  എങ്കില്‍ പാടിയിട്ട്‌ ഈ ബ്ലോഗില്‍ പോസ്റ്റിയാല്‍ മതി. അപ്പൊ പിന്നെ എല്ലാവരുമിങ്ങോട്ടു പോന്നോളുമല്ലൊ

  ReplyDelete
 6. പണിക്കര്‍സാര്‍ ബാക്കികൂടി പാടൂ. നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന ഗ്രാമിണ സംഗീതത്തിന്റെ തനിമ വിളിചോതുന്നു.

  ReplyDelete
 7. ബിഗു ജീ ഗ്രൂപ്പായി പാടാന്‍ പറ്റിയ വരികള്‍ ഒറ്റയ്ക്കു പാടിയാല്‍ ഒരു വഹയാവില്ലെ?

  ReplyDelete
 8. പുരോഗമനം ഉണ്ടല്ലൊ. വീഡിയോ ആൽബത്തിലേയ്ക്ക് തിരിഞ്ഞത് നന്നായി. കൊയ്ത്തു പാടം കണ്ടിട്ട് നാള് കുറെയായി. നാട്ടിൽ ഒരു തുണ്ടുപോലുമില്ല, കണ്ടുപിടിക്കാൻ.

  ReplyDelete
 9. അദ്ധ്വാനിക്കാന്‍ ഇവരുള്ളതു കൊണ്ട്‌ നമ്മള്‍ കേരളത്തില്‍ തിന്നു മദിക്കുന്നു - കോടിക്കണക്കിനു രൂപയുടെ കള്ളൂ കുടിക്കുന്നു ആഹാ സ്വര്‍ഗ്ഗം അല്ലേ

  ReplyDelete
 10. "കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം കണ്ടു

  നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം

  ReplyDelete
 11. വി എ ജി

  പാട്ടു മുഴുവന്‍ ആക്കിയിട്ടു മറുപടി ഇടാമെന്നു കരുതിയതായിരുന്നു. പിന്നീട്‌ അതങ്ങു മറന്നും പോയി. ക്ഷമിക്കുമല്ലൊ.
  ആത്മാര്‍ത്ഥമായി പറഞ്ഞ വാക്കുകള്‍ക്ക്‌ ഹൃദയം കൊണ്ട്‌ നന്ദി പറയുന്നു. എന്റെ Mobile ISDഇല്ലാത്തതാണ്‌ അതുകാരണം മിസ്‌ കാള്‍ അസംഭാവ്യം.
  പിന്നെ നാട്ടില്‍ എങ്ങാനും വരുമ്പോല്‍ സംസാരിക്കാമല്ലൊ ഒരിക്കല്‍ കൂടി നന്ദി

  ReplyDelete