Saturday, September 25, 2010

ഹരിനാമം

Get this widget | Track details | eSnips Social DNA


ഹരിനാമം

വൃന്ദാവനസഞ്ചാരീ..
യമുനാ തീര വിഹാരീ
രാധാ ഹൃദയപതേ..ശ്രീ-
ഗോകുലപാല ഹരേ..

അനുപമ മൃദുഹാസം
മാനസ താപഹരം
നയനം നളിനദലം..തവ-
വദനം സുഖവരദം

കരുണാരസഭരിതം
തിരുവചനം നവനീതം
പീതാംബര ലസിതം..കാര്‍-
വര്‍ണ്ണം കാന്തിമയം

മുരളീരവ മധുരം
ഹൃദയാനന്ദകരം
കിങ്കിണി താളലയം.. ഹരി-
സങ്കീര്‍ത്തന സുകൃതം..

ജയ ജയ കൃഷ്ണ ഹരേ
ജയ വൈകുണ്ഠാധിപതേ..

By - ചാന്ദ്‌നി.

നല്ല പാട്ടുകാരെ കൊണ്ടു പാടിക്കാം എന്നൊക്കെ വിചാരിച്ചു ഒന്നും നടന്നില്ല ഇതുവരെ

എന്നാല്‍ പിന്നെ വന്നിടത്തു വച്ചു കാണാം അല്ല പിന്നെ , മേയ്‌ മാസം മുതല്‍ തുടങ്ങിയ പണിയാ

ശരി ആയില്ല. ദേഷ്യം വന്നപ്പോൽ തോന്നി കലികാല കൃഷ്ണൻ പാടുന്നത് മോഡേൺ ആയിട്ടായിരിക്കും എന്ന്. അങ്ങനെയും ഒന്നു നോക്കി. (വട്ടാണെന്നു വിചാരിക്കണ്ടാ വട്ടു തന്നെയാ)

Get this widget | Track details | eSnips Social DNA

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

- ചാന്ദ്‌നി.

നല്ല പാട്ടുകാരെ കൊണ്ടു പാടിക്കാം എന്നൊക്കെ വിചാരിച്ചു ഒന്നും നടന്നില്ല ഇതുവരെ

എന്നാല്‍ പിന്നെ വന്നിടത്തു വച്ചു കാണാം അല്ല പിന്നെ , മേയ്‌ മാസം മുതല്‍ തുടങ്ങിയ പണിയാ

ശരി ആയില്ല. ദേഷ്യം വന്നപ്പോൽ തോന്നി കലികാല കൃഷ്ണൻ പാടുന്നത് മോഡേൺ ആയിട്ടായിരിക്കും എന്ന്. അങ്ങനെയും ഒന്നു നോക്കി.

പാര്‍ത്ഥന്‍ said...

കലികാലം കേട്ടപ്പോൾ, ശങ്കരാഭരണത്തിലെ ‘ബ്രോ-ചേ-വാ-രവരുര’ ആണ് ഓർമ്മ വന്നത്.

ഇതിന് പേറ്റന്റ് എടുത്തിട്ടില്ലല്ലോ. ഇനിയും പാടിനോക്കാം.
റിയാലിറ്റിക്കാ‍ർ പറയുന്നതുപോലെ, നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ അഹങ്കരിക്കില്ലെങ്കിൽ മാത്രം പറയാം.

ചന്ദ്രകാന്തം said...

വൃന്ദാവനസഞ്ചാരിയ്ക്ക്‌ ശബ്ദവും ഈണവും കിട്ടിയതില്‍ സന്തോഷം.
തിരക്കുകള്‍ക്കിടയിലും സ്വന്തമായി പാടിയ/പോസ്റ്റിയ സുമനസ്സിന്‌ നന്ദി.

('കലികാല്‍' രീതിയിലെ "വളച്ചൊടിപ്പന്‍" പാട്ടിനോട്‌ മമത പോരാ.‌)

-ചാന്ദ്‌നി.

പാമരന്‍ said...

വരികളും സംഗീതവും അതിഗംഭീരം!

സോണ ജി said...

പ്രിയ മാഷെ ,
ആകെ മൊത്തം സംഗതി പോയി ......ശരിയായില്ല.ഒട്ടും..സംഗീത ഉപകരണങ്ങള്‍ ഗീതത്തിന്റെ ശ്വാസം മുട്ടിക്കുന്ന അവസ്ഥ ശ്രവിക്കാന്‍ കഴിഞ്ഞു. അടുത്തതില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.. നന്ദി !

സോണ ജി said...

പ്രിയ മാഷെ ,
ആകെ മൊത്തം സംഗതി പോയി ......ശരിയായില്ല.ഒട്ടും..സംഗീത ഉപകരണങ്ങള്‍ ഗീതത്തിന്റെ ശ്വാസം മുട്ടിക്കുന്ന അവസ്ഥ ശ്രവിക്കാന്‍ കഴിഞ്ഞു. അടുത്തതില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.. നന്ദി !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാര്‍ത്ഥന്‍ ഒരു കൊലക്കൊമ്പന്‍ പാട്ടുകാരന്‍ പാടാം എന്നു സമ്മതിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ജോലിത്തെരക്കിനിടയില്‍ അല്‍പം ദേഹാസ്വാസ്ഥ്യം കൂടി ആയതു കൊണ്ട്‌ സാധിച്ചില്ല . അതു കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഇനി ഇവിടെ ദുര്‍ഗ പൂജയുടെ തെരക്കായി
അതു കഴിഞ്ഞാല്‍ എനിക്കു മറ്റൊരു പ്രോജക്റ്റ്‌ അങ്ങനെ ഇനിയും ഒരുപാടു നീണ്ടു പോകും എന്നു കണ്ടപ്പോള്‍ ആദ്യം ആ പാട്ടുകാരന്‌ അയച്ചു കൊടൂത്ത സാധനം തന്നെ പോസ്റ്റ്‌ ചെയ്തതാ.

അതു ശരിയാകാതെ വന്ന കലി തീര്‍ത്തതാണ്‍ ബ്രോചേവ സ്റ്റയി ഹ

പാമരന്‍ ജി നന്ദി പകുതി നന്ദി ചന്ദ്രകാന്തത്തിനു പാഴ്സല്‍ ചെയ്യുന്നു

സോനാ ജി ഹ ഹ മോഡേണ്‍ കലികാല്‍സ്‌ ആണൊ ഉദ്ദേശിച്ചത്‌ അതോ രണ്ടൂം പോയോ? :(

യൂസുഫ്പ said...

വരികൾക്കൊത്ത ഈണം.മധുരമായ് പാടുകയും ചെയ്തു.

കലികാലം മനസ്സിൽ ഇടം തേടിയില്ല.

പൊറാടത്ത് said...

ആദ്യത്തേത് നന്നായി ആസ്വദിച്ചു. കുറച്ച് ബാക്ക് ഗ്രൗണ്ടന്മാരുടെ അതിപ്രസരം തോന്നിയെങ്കിലും, ശരിക്കും ഭക്തിമയം. പകുതി ക്രെഡിറ്റ് ചാന്ദിനും. :)

രണ്ടാമത്തേത്, ആരോടൊ ഉള്ള 'കലി' തീര്‍ക്കുന്ന പോലുണ്ടല്ലോ?!! സത്യം പറയൂ, "കൃഷ്ണന്റെ" ഇടയില്‍ "കൃഷ്ണ" വന്നതാണോ? :) :)