Thursday, July 21, 2011

കാണുവാന്‍മാത്രം

കാണുവാന്‍മാത്രം - repost
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം

ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.

അതിനൊരു ഈണം കൊടുത്ത്‌ പാടുന്നു.



എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട്‌ കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്‌ അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം

തടവ്‌

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.

പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.

ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..


Posted by KUTTAN GOPURATHINKAL at 8:02 PM

7 comments:

  1. ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
    " എന്ന ഒരു പ്രണയഗാനം

    ReplyDelete
  2. നല്ല പാട്ട്, ആശംസകള്‍

    ReplyDelete
  3. പാട്ടിഷ്ടമായീ കേട്ടൊ.

    ReplyDelete
  4. നന്നായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
  5. ഈ പാട്ട് ഞാന്‍ കേട്ടു.വളരെ നന്നായി പാടിയിട്ടുണ്ട്.ഈ പാട്ട് അപ്ലോഡ് ചെയ്യുന്നത് ഒന്ന് പറഞ്ഞ് തരണം.മക്കള്‍ രണ്ട് പേരും കവിത ചൊല്ലും.

    ReplyDelete
  6. കാണുവാന്‍ മാത്രം അല്ല കേള്‍ക്കുവാനും ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം വളരെ നന്ദി

    കോമിക്കോള ജി അദ്യമായാണ്‍ അല്ലെ ഈ വഴിക്ക്‌

    ഇനിയും മുടങ്ങാതെ വരണേ
    :)

    എച്മു എച്മുന്‌ ഇഷ്ടമാകും എന്നറിയാം കലാകാരിയല്ലെ ഗിറ്റാര്‍ എവിടം വരെ ആയി?

    മുരളി ജീ

    വീണ്ടും വീണ്ടും കാണുന്നതില്‍ നന്ദി

    ReplyDelete
  7. അരീക്കോടന്‍ മാഷെ

    പാട്ട്‌ ആദ്യം റെകോഡ്‌ ചെയ്യുക. അതു കഴിഞ്ഞ്‌ അത്‌ വിന്‍ഡോസ്‌ മൂവി മേക്കറില്‍ കയറ്റി ഒരു വിഡിയോ ആക്കുക.
    അതു കഴിഞ്ഞ്‌ നമ്മുടെ ബ്ലോഗില്‍ വിഡിയോ ആയി അപ്ലോഡ്‌ ചെയ്യുക - സിമ്പിള്‍

    ഈ പാട്ട്‌ ഞാന്‍ പണ്ട്‌ esnips ല്‍ അകൗണ്ട്‌ എടുത്ത്‌ അതില്‍ ചേര്‍ത്തതാണ്‌.
    പക്ഷെ ഇവന്‍ ചിലപ്പോഴൊക്കെ പ്രസ്ണം ഉണ്ടാക്കും അതുകൊണ്ട്‌ ഇതു വേണ്ട

    ReplyDelete