Sunday, February 12, 2012

ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു

അങ്ങനെ അവസാനം മറ്റൊരു വഴി തുറന്നു. വെബ് ക്യാം അല്ലതെ മൈക് ഉപയോഗിച്ചു തന്നെ പാടാനുള്ള വഴി ഒപ്പിച്ചു എന്ന്
 
അതുകൊണ്ട് ഒരു സ്വപ്നവീഥിയിൽ ഒറ്റയ്ക്ക് ഒന്നുകൂടി നിന്നു.

ഇതിൽ കുറെ ബഹളങ്ങളും ഒക്കെ കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരം വെളുത്തപ്പോൾ ഇരുന്ന ഇരിപ്പാ ഇനി പോയി പല്ലു തേക്കട്ടെ

അപ്പോഴേക്കും നിങ്ങൾ കേട്ടോളൂ



വി ഏ ചേട്ടന്റെ ബ്ലോഗിൽ രണ്ടു കവിതകൾകിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. 
അതൊന്നു പാടാൻ ശ്രമിക്കാം എന്നു വിചാരിച്ച് മൈക്ക്  കുത്തിയതും അതിന്റെ അറ്റം ഒടിഞ്ഞ് സോകറ്റിനുള്ളിൽ കുടുങ്ങി.

അങ്ങനെ കഥ എഴുതിയാൽ അമളിക്കഥകളുടെ കൂട്ടത്തിൽ ഇനി കുറെ എണ്ണം കൂടി വരും. അതവിടെ എഴുതാം

അതാ മൂന്നാലു മാസം നിങ്ങൾക്കൊന്നും ശല്യമില്ലാതിരുന്നത്. 

ഇതിപ്പൊ എന്റെ വെബ് കാമിനകത്തെ മൈക് ഉപയോഗിച്ചാണ് പ്രയോഗം. (ഇനിയും ഉണ്ട് അപ്പൊ ഇതുപോലത്തെ വേലകൾ :)

അപ്പൊ അതിലെ ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു എന്ന ഗാനം യാതൊരു അകമ്പടിയും കൂടാതെ-  ഇനി ഉപയോഗിക്കേണ്ട വാക്ക് ശരിയല്ല എന്നറിയാം എന്നാലും പറയുമ്പൊ ഒരു ഇതൊക്കെ വേണ്ടായൊ  അപ്പൊ "പാടി".

ഇതിനു മുൻപൊരെണ്ണം അകമ്പടിയും ഒക്കെ ചേർത്തു ഉണ്ടാക്കിയിട്ടു ഇവിടെ പുരോഗമിച്ചു കൊണ്ടിരുന്നപ്പോള് ചോദിക്കാതെ തന്നെ ഭൈമി സപ്രിറ്റികറ്റ് തന്നു "കാളമൂത്രം പോലെ ഉണ്ട്" എന്ന്.

അതു കൊണ്ട് ഇതു നല്ല റാ ആയി വിളമ്പുന്നു

18 comments:

  1. പാട്ടും കുഴപ്പമില്ല, പാടിയതും കുഴപ്പമില്ല. പക്ഷെ ആ മൈകിന്റെ പരിമിധി സൌണ്ടില്‍ കാണാനുണ്ട്... മൈക്കില്‍ തന്നെ പാടി റെക്കോര്ഡ് ചെയ്‌താല്‍ നന്നായിരുന്നു...

    ReplyDelete
  2. നന്നായിട്ടുണ്ട് സര്‍... , കാദു പറഞ്ഞപോലെ മൈക്കിന്‍റെ പരിമിതി ചിലയിടങ്ങളില്‍ പരിധിവിട്ടുപോകുന്നോ എന്ന വര്‍ണ്യത്തിലാശങ്ക...

    ReplyDelete
  3. ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്നത് പരമമായ സത്യം. ‘ഭൈമി’യുടെ അഭിപ്രായത്തിൽ മൂന്നുമാസം മുങ്ങിയ ഡോക്ടറുടെ മൈക്ക്, സോക്കറ്റിനുള്ളിൽ കുടുങ്ങിയതും മനഃപൂർവ്വമാകും.Google Talk വഴി ഒന്നു സംസാരിക്കാൻ തരപ്പെടുമെങ്കിൽ സദയം അതിന് സാഹചര്യം ഉണ്ടാക്കണമെന്ന് ഒരഭ്യർത്ഥന. ഏറെ പറയാനുള്ളതുകൊണ്ടാണ്. ഭാവുകങ്ങൾ.....

    ReplyDelete
  4. ഒറ്റയ്ക്ക് നിന്നു സുഖം തേടിയ കുഴപ്പമേ ഉള്ളു....പാട്ടു നന്നായി .....വരികളും....

    ReplyDelete
  5. പാട്ട് കൊള്ളാം, പാടിയത് കുഴപ്പമില്ല. മൈക്കിന്റെ പ്രശ്നമായിരിയ്ക്കാം കാരണം...

    ReplyDelete
  6. മനോഹരമായ ആ ശബ്ദം മതിയല്ലോ .നന്നയിരിക്കുന്നു

    ReplyDelete
  7. കൊള്ളാല്ലോ....മൈക്ക് അൽ‌പ്പം പ്രശ്നക്കാരനാണ് അല്ലേ

    ReplyDelete
  8. ഇപ്പൊ ശരിയായി മാഷേ.... നന്ദി....

    ReplyDelete
  9. ...ഇനിയിപ്പൊ നന്ദിയും പ്രശംസയും പറഞ്ഞ് പരാതി പറ്റാൻ എനിക്കുവയ്യ മാഷേ. എന്റെ വരികളായതുകൊണ്ട്, ഇതുകേട്ടപ്പോൾ ഒറ്റയ്ക്കെവിടെയോ ചെന്നെത്തിയ പ്രതീതി. മാഷിന്റെ ഈ സദുദ്യമം നീണാൾ വാഴ്ക...ഭാവുകങ്ങൾ....

    ReplyDelete
  10. വി,എയൂടെ പാട്ട് ,ഡോക്ട്ടറുടെ ശബ്ദം...
    ഈ ഉദ്യമം കൊള്ളാം കേട്ടൊ

    ReplyDelete
  11. പാട്ടു കേട്ടു!കൊള്ളാം...!!
    പക്ഷെ, ഇതില്‍ സംഗതികള്‍ എല്ലാമൊന്നും വന്നില്ലല്ല്!:)

    (വേറുതെ, പേടിപ്പിക്കാന്‍ പറഞ്ഞതാണേ. എനിക്ക് രാഗം താനം പല്ലവി ഒന്നും തന്നെ അറിയില്ല.)

    ReplyDelete
  12. ശ്രുതി ചേരാത്തത് തബലയ്ക്ക് ആണോ ? അതോ പാട്ടുകാരനോ ? രണ്ടും,ലയിക്കാതെ വേറെ വേറെ നില്‍ക്കുന്നു ..ശ്രമം കൊള്ളാം :)

    ReplyDelete
  13. പാടുമ്പോള്‍ ബാക്ഗ്രൌണ്ട് സ്കോര്‍ നല്‍കിയാല്‍ കുറച്ചു കൂടി കേള്‍വി സുഖം കിട്ടും ...കീഴ്സ്ഥായിയില്‍ അക്ഷരങ്ങള്‍ വ്യക്തമല്ല ..:) എന്തെങ്കിലുമൊക്കെ പറയണമല്ലോ ..:)

    ReplyDelete
  14. രമേശ് ജി അറിവില്ലാത്ത കാര്യം പഠിപ്പിക്കാൻ ഒരാളെ കിട്ടിയതിൽ സന്തോഷം

    മുൻപ് എതിരൻ കതിരവൻ ഉണ്ടായിരുന്നു. എന്തൊ ഇപ്പോൾ കുറെ നാളായി ആ ഒരു ഗ്രൂപ്പിനെ ഇങ്ങോട്ടു കാണാനെ ഇല്ല. അപ്പൊ മുറിമൂക്കൻ രാജാവായി വാഴുകയായിരുന്നു.

    തബല കഴിഞ്ഞ ജൂൺ മുതൽ അഭ്യസിക്കാൻ തുടങ്ങിയതെ ഉള്ളു. വയസു കാലത്ത് ഒരു ഭ്രാന്ത്. അതങ്ങോട്ടു ശരി ആകുന്നില്ല.

    തബല ശ്രുതി ശരിക്കങ്ങു പിടികിട്ടുന്നില്ല എന്നു ചുരുക്കം. പാട്ടു കീബോർഡ് ശ്രുതിയ്ക്കൊത്തങ്ങു പാടും അതു തന്നെ. പിന്നെ മേൽസ്ഥായിയിൽ ശബ്ദം പൊങ്ങുകയും ഇല്ല അതുകൊണ്ട് പെണ്ണൂങ്ങളുടെ ശ്രുതി ശരണം അതിൽ താഴെയും ഇങ്ങനെ.

    ഒരു നോട്ട് കൂട്ടി ഒന്നു കൂടി ചെയ്തു അതിന്റെ എം പി 3 അയക്കുന്നു. കേട്ടു നോക്കിയിട്ട് അറിയിക്കും എന്നു കരുതുന്നു.

    ഒരിക്കൽ കൂടി നന്ദി

    ReplyDelete
  15. ആഹാ ഒരു ഗായകന്‍ ഇവിടെയുള്ള വിവരം ഞാന്‍ ഇപ്പോഴാണല്ലോ അറിയുന്നത്...പാട്ട് കൊള്ളാം ഹെരിറ്റേജ് സാര്‍...

    ReplyDelete
  16. പശ്ചാത്തല ഉപകരണ സംഗീതത്തിന് 60 മാർക്ക്. ആലാപനത്തിന്....... മോശം പറയരുതല്ലോ... ചാനലുകാരുടെ മാർക്ക് പോലെ 25-ല് ഒരു 19. ഇനി ബാക്കിയൊക്കെ കിട്ടുന്ന SMS അനുസരിച്ചിരിക്കും.അടുത്ത റൗണ്ടിലും കാണുമല്ലോ?

    ReplyDelete
  17. രഘുനാഥന്‍ ജി നാട്ടുകാരനായിട്ട്‌ ഇപ്പൊഴാ അറിഞ്ഞത്‌

    ങാ ക്ഷമിച്ചിരിക്കുന്നു (അല്ലാതെന്തു ചെയ്യാനാ അല്ലെ ഹ ഹ ഹ )


    ആള്‌രൂപന്‍ ജി കുറെ കാലമായി കാണാനില്ലായിരുന്നല്ലൊ

    കൈലാസ സന്ദര്‍ശനം ഒക്കെ കാരണം തെരക്കായിരുന്നു അല്ലെ

    ReplyDelete
  18. ഇന്നാണ് എങ്ങനെയോ ഇവിടെയെത്തിയത്. അപ്പോഴാണീ കമന്റ് കണ്ടത്. തിരക്ക് ഔദ്യോഗികമാണ്. പക്ഷേ ഭാഗ്യവശാൽ കൈലാസദർശനത്തിന് ഒരു അവസരവും അതിനായി ഒരു മാസത്തെ അവധിയും കിട്ടി.

    ReplyDelete