Saturday, May 7, 2011

കൊയ്ത്തുകാലംവന്നെ



Uploaded to youtube - Full version



"കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം ദാ ഇവിടെ കണ്ടു

നല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.

ഭൈമിയ്ക്കു സുഖമില്ലാത്തതുകൊണ്ട്‌ ഞാന്‍ തന്നെ അതിന്റെ ഒരു ഭാഗം പാടി. ആരെങ്കിലും പാടൂവാന്‍ തയ്യാറുണ്ടെങ്കില്‍ അറിയിച്ചാല്‍ ഇതു നമുക്കു മുഴുവന്‍ ആക്കാം

Sunday, March 20, 2011

ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ

ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.

അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട്‌ എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.

എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത്‌ എന്ന്‌ അറിയില്ല അല്ലേ?

Friday, November 12, 2010

പൈതലാം യേശുവേ

"പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ"

Saturday, September 25, 2010

ഹരിനാമം

കാലിത്തൊഴുത്തില്‍ പിറന്നവനെ

"കാലിത്തൊഴുത്തില്‍ പിറന്നവനെ"
-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്‌

മാണിക്യത്തിന്‌ സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച്‌ ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം

Saturday, April 3, 2010

കാലമാം രഥം ഉരുളുന്നു

“കാലമാം രഥം ഉരുളുന്നു“ ഈണം ആൽബം ആദ്യം ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ എനിക്കും ഒരു ക്ഷണം കിട്ടി
അതിലെ ഒരു ഗാനത്തിൻ ഈണം പകരുവാൻ.

ബ്ലോഗു തുടങ്ങിയതിൽ പിന്നീടു കിട്ടുന്ന ഒരു വലിയ ബഹുമതിയായി തന്നെ അതിനെ ഞാൻ കണ്ടു.

ഗീത ടീച്ചർ എഴുതിയ കാലമാം രഥം ഉരുളുന്നു എന്നു തുടങ്ങുന്ന സുന്ദരമായ ഒരു കവിത.

ആദ്യം അതിലെ എല്ലാവരികളും ഉൾക്കൊള്ളിച്ച് നോക്കി എങ്കിലും പിന്നീട്‌ ചില വെട്ടിത്തിരുത്തലുകളൊക്കെ വരുത്തിയാണ് ശ്രീ സുരേഷിനെകൊണ്ട് അതു പാടിച്ചിരിക്കുന്നത്‌.



സുരേഷിനെകൊണ്ട് തന്നെ ഒരു നാലു കട്ട കൂടി മുകളിൽ എങ്കിലും അതു പാടിച്ചിരുന്നെങ്കിൽ
( അതിലും മുകളിലും പാടൂവാൻ കഴിവുള്ള ആളാണ് സുരേഷ്, അപ്പോഴെ ആ സ്വരത്തിന്റെ മുഴുവൻ ഗാംഭീര്യവും വെളിയിൽ വരൂ )എന്ന് അന്നും ഇപ്പോഴും എനിക്കൊരാഗ്രഹം ഉണ്ട്. പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം
ഈണത്തിൽ അത് ഇവിടെ കേൾക്കാം http://www.eenam.com/song/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%B0%E0%B4%A5%E0%B4%82-%E0%B4%89%E0%B4%B0%E0%B5%81%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82

https://eenam.com/sites/default/files/Kaalamamradham-Eenam.mp3
ആ വെട്ടിത്തിരുത്തലുകളൊന്നും ഇല്ലാതെ ആദ്യം അതിനിട്ട ഈണം ദാ ഇങ്ങനെ ആയിരുന്നു.

മറ്റു കവിതകളൊന്നും കിട്ടാത്തതു കൊണ്ട് ഇപ്പോൾ ഇതേ ശരണം

Wednesday, February 24, 2010

ചാഞ്ചാടിയാടിയുറങ്ങു

"ചാഞ്ചാടിയാടിയുറങ്ങു നീ"

കൃഷ്ണ പാടുന്നു