Saturday, November 15, 2008
വാസന്തം by ചന്ദ്രകാന്തം
വാസന്തം
(ഗാനം പോലെ.. ഒന്ന്.)
ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.
തൊട്ടു പറക്കും കാറ്റിന് കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)
സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന് തരി
മുത്തായ് മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)
Subscribe to:
Post Comments (Atom)
പണിക്കർ സാർ,
ReplyDeleteകുറച്ചുകൂടി സ്പീട് കൂടുതലുള്ള ഒരു ട്യൂൺ ആണ് ഈ വരികൾക്ക് ചേരുക എന്നു തോന്നുന്നു. ഇപ്പോൾ പ്രേമത്തിന് ഒരു ശോകഭാവം ആണ് തോന്നുന്നത്.
പാര്ത്ഥന് ജി,
ReplyDeleteആ തുഷാരമുതിരും നേരം എന്ന വരി എന്നെ ഇത്രയും ദിവസ\ം ചുറ്റിച്ചതാണ്.
വേഗത കൂട്ടാന്‍ അവന് സമ്മതിക്കുന്നില്ല. ഇനി ബഹുവോ മറ്റോ ശ്രമിക്കുന്നുണ്ടായിരിക്കും നോക്കാം
എനിക്കൊന്ന് പ്രേമിക്കണമെന്ന് തോന്നുന്നു!
ReplyDeleteഓ:ടോ:ഇനി ഈ വയസ്സാന്‍ കാലത്ത് ആരു വരാനാ?
നന്നായിരിയ്ക്കുന്നു പണിയ്ക്കർ സർ..ശരിയ്ക്കും മനസ്സ് തുറന്ന് പാടിയിരിയ്ക്കുന്നു.
ReplyDeleteചന്ദ്രകാന്തത്തിന്റെ ഈ ഗാനം മുൻപേ കണ്ടിരുന്നു.
ഗാനം നന്നായിരിക്കുന്നൂ സാര്‍.
ReplyDeleteനല്ല വരികളെഴുതിയ ചന്ദ്രകാന്തത്തിനും അഭിനന്ദനങ്ങള്‍.