Saturday, November 15, 2008

വാസന്തം by ചന്ദ്രകാന്തം



വാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

5 comments:

  1. പണിക്കർ സാർ,
    കുറച്ചുകൂടി സ്പീട് കൂടുതലുള്ള ഒരു ട്യൂൺ ആണ് ഈ വരികൾക്ക് ചേരുക എന്നു തോന്നുന്നു. ഇപ്പോൾ പ്രേമത്തിന് ഒരു ശോകഭാവം ആണ് തോന്നുന്നത്.

    ReplyDelete
  2. പാര്‍ത്ഥന്‍ ജി,
    ആ തുഷാരമുതിരും നേരം എന്ന വരി എന്നെ ഇത്രയും ദിവസ\ം ചുറ്റിച്ചതാണ്‌.
    വേഗത കൂട്ടാന്‍ അവന്‍ സമ്മതിക്കുന്നില്ല. ഇനി ബഹുവോ മറ്റോ ശ്രമിക്കുന്നുണ്ടായിരിക്കും നോക്കാം

    ReplyDelete
  3. എനിക്കൊന്ന് പ്രേമിക്കണമെന്ന് തോന്നുന്നു!

    ഓ:ടോ:ഇനി ഈ വയസ്സാന്‍ കാലത്ത് ആരു വരാനാ?

    ReplyDelete
  4. നന്നായിരിയ്ക്കുന്നു പണിയ്ക്കർ സർ..ശരിയ്ക്കും മനസ്സ് തുറന്ന് പാടിയിരിയ്ക്കുന്നു.

    ചന്ദ്രകാന്തത്തിന്റെ ഈ ഗാനം മുൻപേ കണ്ടിരുന്നു.

    ReplyDelete
  5. ഗാനം നന്നായിരിക്കുന്നൂ സാര്‍.
    നല്ല വരികളെഴുതിയ ചന്ദ്രകാന്തത്തിനും അഭിനന്ദനങ്ങള്‍.

    ReplyDelete